twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    40 വയസുകാരിയാകാന്‍ റെഡിയാണെന്ന് അജു വര്‍ഗീസ്! എന്നാല്‍ സംവിധായകന്റെ മറുപടി ഇങ്ങനെ

    By Prashant V R
    |

    ഹാസ്യ താരമായും സഹനടനായുളള വേഷങ്ങളിലും മലയാളത്തില്‍ തിളങ്ങിയ താരമാണ് അജു വര്‍ഗീസ്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള അജുവിന്റെ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. ഒന്നുരണ്ടു സിനിമകളില്‍ നായകനടനായി എത്തിയെങ്കിലും ഹാസ്യ വേഷങ്ങളിലൂടെയായിരുന്നു അജു കൂടുതലായും ശ്രദ്ധിക്കപ്പെട്ടിരുന്നത്.

    കേരളത്തില്‍ വമ്പന്‍ റിലീസുമായി സര്‍ക്കാര്‍! 402 സ്‌ക്രീനുകളില്‍ എത്തുന്നു! റിലീസിനു മുന്‍പ് 3കോടികേരളത്തില്‍ വമ്പന്‍ റിലീസുമായി സര്‍ക്കാര്‍! 402 സ്‌ക്രീനുകളില്‍ എത്തുന്നു! റിലീസിനു മുന്‍പ് 3കോടി

    ചില വേഷങ്ങളില്‍ മാത്രമായി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട മലയാളത്തിലെ നടന്‍ കൂടിയാണ് അജു. അടുത്തിടെ സിനിമയില്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാനായി അജു വര്‍ഗീസ് ശ്രമിച്ചിരുന്നു. കുഞ്ഞിരാമായണം പോലുളള സിനിമകളിലെ അജുവിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    aju varghese

    കഴിഞ്ഞ ദിവസം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി നാല്‍പത് വയസുകാരിയാവാന്‍ തയ്യാറാണെന്ന് അജു അറിയിച്ചിരുന്നു. തന്റെ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ അന്വേഷിക്കുന്നതായി അറിയിച്ചുകൊണ്ടുളള രഞ്ജിത്ത് ശങ്കറിന്റെ പോസ്റ്റിലായിരുന്നു അജു ഇക്കാര്യം പറഞ്ഞത്. അതേസമയം അജു വര്‍ഗീസിന് ഏജ് ഓവറായെന്ന മറുപടിയായിരുന്നു രഞ്ജിത്ത് ശങ്കര്‍ നല്‍കിയത്.

    രഞ്ജിത്ത് ശങ്കറിന്റെ തന്നെ പ്രേതം 2വിലാണ് അജു ഇപ്പോള്‍ അഭിനയിച്ചു വരുന്നത്. പ്രേതം 2വിനു പുറമെ രാഹുല്‍ റിജി നായരുടെ ഡാകിനി,ധ്യാന്‍ ശ്രീനിവാസന്റെ ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളും അജു വര്‍ഗീസിന്റെ പുതിയ സിനിമകളാണ്. അഭിനയത്തിനു പുറമെ ലവ് ആക്ഷന്‍ ഡ്രാമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളു കൂടിയാണ് അജു. നിവിന്‍ പോളിയും നയന്‍താരയുമാണ് ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത്‌.

    ലാലേട്ടനെ മറികടക്കാന്‍ നിവിന്‍റെ കുതിപ്പ്! നൂറ് കോടിയിലേക്ക് അടുത്ത് കൊച്ചുണ്ണി! കളക്ഷന്‍ വിവരങ്ങള്‍ലാലേട്ടനെ മറികടക്കാന്‍ നിവിന്‍റെ കുതിപ്പ്! നൂറ് കോടിയിലേക്ക് അടുത്ത് കൊച്ചുണ്ണി! കളക്ഷന്‍ വിവരങ്ങള്‍

    ഗായകനായി തിളങ്ങി വിഷ്ണു ഉണ്ണികൃഷ്ണന്‍! നിത്യഹരിത നായകനിലെ പാട്ട് പുറത്ത്! കാണൂഗായകനായി തിളങ്ങി വിഷ്ണു ഉണ്ണികൃഷ്ണന്‍! നിത്യഹരിത നായകനിലെ പാട്ട് പുറത്ത്! കാണൂ

    English summary
    aju varghese's comment in ranjith shankar's facebook post
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X