നിങ്ങള്‍ തന്നെ 2 ചെക്കും ബൗണ്‍സെന്ന് നയന്‍താര! അജുവും സംഘവും 100 കോടി നേടുമെന്ന് ജയസൂര്യയും!
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന സിനിമയായ ലവ് ആക്ഷന്‍ ഡ്രാമ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ശ്രീനിവാസന്‍ കുടുംബത്തില്‍ നിന്നും ധ്യാനും സംവിധാനവുമായി എത്തിയിരിക്കുകയാണ് ലവ് ആക്ഷന്‍ ഡ്രാമയിലൂടെ. അച്ഛന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ തലയണമന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് സ്വന്തം സിനിമയ്ക്കായി ധ്യാന്‍ തിരഞ്ഞെടുത്തത്. നിവിന്‍ പോളി തളത്തില്‍ ദിനേശനായി എത്തുമ്പോള്‍ നയന്‍താരയാണ് ശോഭയായത്. അഭിനേതാവായി തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് സ്വന്തമായി സിനിമയൊരുക്കുന്നതിനെക്കുറിച്ച് ധ്യാന്‍ പ്രഖ്യാപിച്ചത്.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ നിര്‍മ്മാതാവിന്റെ കുപ്പായം അണിഞ്ഞിരിക്കുകയാണ് അജു വര്‍ഗീസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അജു വര്‍ഗീസിന്‍രെ പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ഇപ്പോഴിതാ റിലീസിന് മുന്‍പുള്ള തന്റെ ആശങ്ക പങ്കുവെച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് താരത്തിന് പിന്തുണ അറിയിച്ച് എത്തിയിട്ടുള്ളത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അജു വര്‍ഗീസ് തന്റെ സിനിമകളുമായി ബന്ധപ്പെട്ട വിശേഷത്തെക്കുറിച്ചും വാചാലനായി എത്താറുണ്ട്. നിര്‍മ്മാതാവായി മാത്രമല്ല നടനായും ഇത്തവണത്തെ ഓണത്തിന് അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നുണ്ട്. ലവ് ആക്ഷന്‍ ഡ്രാമ മാത്രമല്ല ഇട്ടിമാണിയും ഗംഭീര വിജയമായി മാറട്ടെയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ദിനമാണെന്നും പ്രാര്‍ത്ഥനയും പിന്തുണയുമായി നിങ്ങള്‍ ഒപ്പമുണ്ടാവണമെന്നുമായിരുന്നു അദ്ദേഹം കുറിച്ചത്.

അജു വര്‍ഗീസിന്റെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെയായാണ് കമന്റുമായി ജയസൂര്യ എത്തിയത്. സിനിമ 100 കോടി നേടുമെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. നിരവധി പേരാണ് താരത്തിന്റെ കമന്റിന് ലൈക്ക് നല്‍കിയിട്ടുള്ളത്. ഇത്തവണത്തെ ഓണത്തിന് മികച്ച വിജയം സ്വന്തമാക്കുന്ന സിനിമയായിരിക്കും ലവ് ആക്ഷന്‍ ഡ്രാമയെന്നായിരുന്നു നേരത്തെ ആരാധകര്‍ പറഞ്ഞത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, രജിഷ വിജയന്‍ തുടങ്ങിയ സിനിമകളും ഓണത്തിന് എത്തുന്നുണ്ട്.

ജയസൂര്യ മാത്രമല്ല സിനിമാലോകത്തുനിന്നും പിന്തുണ അറിയിച്ച് നിരവധി പേരാണ് എത്തിയിട്ടുള്ളത്. അനു സിത്താര, അര്‍ജുന്‍ അശോകന്‍, വരദ, മുന്ന തുടങ്ങി നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്ന് അറിയിച്ചിട്ടുള്ളത്. ധ്യാന്‍ മോശമാക്കില്ലെന്ന പോസ്റ്റുമായി ജൂഡ് ആന്റണിയും നേരത്തെ എത്തിയിരുന്നു. സിനിമാലോകം ഒന്നടങ്കം ധ്യാന്‍ ശ്രീനിവാസന് പിന്തുണ അറിയിച്ച് എത്തിയിരുന്നു.

നേരത്തെ ഷോര്‍ട്ട് ഫിലിം ചെയ്ത പരിചയമുണ്ടായിരുന്നു ധ്യാനിന്. വിനീതായിരുന്നു ഇതിനായി പൈസ മുടക്കിയത്. നാളേറെ കാത്തിരുന്നിട്ടും ഔട്ട് പുറത്തുവരാറായപ്പോള്‍ ധ്യാനിന്റെ ലാപ്പില്‍ നിന്നും അത് കാണുകയായിരുന്നു വിനീത്. അഭിനയം മാത്രമല്ല ധ്യാനുവിന് സംവിധാനവും വഴങ്ങുമെന്ന് ചേട്ടന്‍ മനസ്സിലാക്കിയ സന്ദര്‍ഭം കൂടിയായിരുന്നു. സിനിമയുടെ തിരക്കഥ വായിച്ചതിനെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് വിനീത് നേരത്തെ എത്തിയിരുന്നു.

ഈ ഷോര്‍ട്ട് ഫിലിമിനെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായാണ് ഇത് സിനിമയാക്കിക്കൂടേയെന്ന് അജു ചോദിച്ചത്. ഒരുപാട് കാര്യങ്ങളെക്കുറിച്ചൊന്നും ആലോചിക്കാതെയായിരുന്നു അജു ഇതേക്കുറിച്ച് പറഞ്ഞത്. ഇതേ അനുഭവം കൂടുതല്‍ പേര്‍ പറഞ്ഞതോടെയാണ് ധ്യാന്‍ ഇതേക്കുറിച്ച് ചിന്തിച്ചത്. നിവിന്‍ പോളിയേയും നയന്‍താരയേയും നായികനായകന്‍മാരാക്കി സിനിമ ചെയ്യാന്‍ തീരുമാനിച്ചത് അതിന് ശേഷമായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.
Recommended Video

നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമായാണ് നയന്‍താര ഒരു മലയാള ചിത്രവുമായി സഹകരിക്കുന്നത്. ഈ സിനിമയെക്കുറിച്ച് അറിയിച്ചപ്പോള്‍ കഥ പറയാനായി ചെല്ലാന്‍ അറിയിക്കുകയായിരുന്നു. വൈകിയായിരുന്നു ധ്യാന്‍ അവിടെ എത്തിയതെന്നും കഥ കേട്ട് താരം നോ പറയുമെന്നുമൊക്കെയായിരുന്നു ധ്യാന്‍ കരുതിയത്. എന്നാല്‍ ഈ സിനിമ നമുക്ക് ചെയ്യാമെന്നറിയിക്കുകയായിരുന്നു താരം.


Click it and Unblock the Notifications