നിവിനും വിനീതിനും ഒപ്പം പോവൂ! വല്ല ചാന്‍സും കിട്ടും! വായടപ്പിച്ച് അജു വര്‍ഗീസിന്റെ മറുപടി!

യുവതാരനിരയില്‍ പ്രധാനികളിലൊരാളായ അജു വര്‍ഗീസിന് ആരാധകരില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് ഈ താരത്തിന്റെ സിനിമാജീവിതം തുടങ്ങിയത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കുട്ടു എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ താരത്തിന് നിരവധി അവസരങ്ങളാണ് ലഭിച്ചത്. അഭിനയം മാത്രമല്ല നിര്‍മ്മാണത്തിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അജുവിനെ ട്രോളര്‍മാരും വെറുതെ വിടാറില്ല. സെല്‍ഫ് ട്രോളുമായെത്തിയും താരം കൈയ്യടി നേടാറുണ്ട്. നൂറിലധികം സിനിമകള്‍ പൂര്‍ത്തിയാക്കി മുന്നേറുകയാണ് അദ്ദേഹം.

വിമര്‍ശിക്കുന്നവര്‍ക്ക് ക്ലാസ് മറുപടി നല്‍കിയും താരങ്ങളെത്താറുണ്ട്. അത്തരത്തിലൊരു സംഭവത്തെക്കുറിച്ചാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച. നിവിന്‍ പോളിയും വിനീതുമായൊക്കെ അടുത്ത സൗഹൃദമുണ്ട് അജുവിന്. സിനിമയ്ക്കപ്പുറത്ത് വ്യക്തി ജീവിതത്തിലെ പ്രധാന പരിപാടികളിലെല്ലാം ഇവര്‍ ഒരുമിക്കാറുമുണ്ട്. മോഹന്‍ലാലും ശ്രീനിവാസനും മത്സരിച്ച് അഭിനയിച്ച് അനശ്വരമാക്കിയ ദാസന്റേയും വിജയന്റേയും അപൂര്‍വ്വ ചിത്രം പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം അജു എത്തിയത്. ദാസനേയും വിജയനേയും പോലെ അജുവും നിവിനും ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

Aju Varghese

സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലായി മാറിയിരുന്നു. ഇതിനിടയിലാണ് പരിഹസിക്കുന്ന തരത്തിലുള്ള കമന്റുമായി ഒരാളെത്തിയത്. സ്‌മൈലിയിലൂടെയായിരുന്നു അജു ഈ കമന്റിന് മറുപടി നല്‍കിയത്. ഇങ്ങനെയുള്ള മറുപടിയല്ല ഇത്തരക്കാര്‍ അര്‍ഹിക്കുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. എന്നാല്‍ അതേ സമയം തന്നെ മാതൃകാപരമായ കാര്യമാണ് താരം ചെയ്തതെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. അജു രസകരമായാണ് വിഷയം കൈകാര്യം ചെയ്തതെങ്കിലും ആരാധകര്‍ ഇതേറ്റെടുത്തിരുന്നു. നിരവധി പേരാണ് കമന്റിന് മറുപടിയുമായി എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X