അജു വര്‍ഗീസ് സൂര്യയെ കളിയാക്കിയോ? മധുരരാജയിലെ പേരിനെതിരെ വാളോങ്ങുന്നവരോട് താരം പറയുന്നത്? കാണൂ!

Recommended Video

വിവാദങ്ങൾക്കു മറുപടി പറഞ്ഞു അജു | filmibeat Malayalam

മലയാള സിനിമാലോകം ഒരുപാട് ആദരിക്കുന്ന താരങ്ങളിലൊരാളാണ് സൂര്യ. നടിപ്പിന്‍ നായകന് കേരളത്തില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളികള്‍ നെഞ്ചേറ്റിയ അന്യഭാഷാ താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. സിനിമാകുടുംബത്തില്‍ നിന്നുമെത്തി തമിഴകത്തിന്റെ നെഞ്ചിടിപ്പായി മാറിയ താരം അവസരം ലഭിച്ചാല്‍ മലയാളത്തിലും അഭിനയിക്കുമെന്ന് നിരവധി തവണ വ്യക്തമാക്കിയിരുന്നു. മലയാളത്തിലെ താരങ്ങളെല്ലാം ഒരുമിച്ചെത്തിയ അമ്മമഴവില്ലില്‍ മുഖ്യാതിഥിയായി പങ്കെടുത്തതും താരമായിരുന്നു. അവസാന നിമിഷമായിരുന്നു അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിച്ചത്. യാതൊരുവിധ ഒഴിവുകഴിവും പറയാതെ സന്തോഷത്തോടെ അദ്ദേഹം അനന്തപുരിയിലേക്ക് എത്തുകയായിരുന്നു.

അമ്മയുടെ പരിപാടിയിലേക്ക് സൂര്യ എത്തിയപ്പോള്‍ താരങ്ങളെല്ലാം അദ്ദേഹത്തിനോട് സംസാരിക്കുകയും ഫോട്ടോയെടുക്കുകയുമൊക്കെ ചെയ്തിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാലിനൊപ്പമെത്തുകയാണ് താരം. കെവി ആനന്ദ് ചിത്രമായ കാപ്പാനിലൂടെയാണ് ആ സമാഗമം. മോഹന്‍ലാല്‍ പ്രധാനമന്ത്രിയായി എത്തുമ്പോള്‍ കമാന്‍ഡോ ഓഫീസറുടെ വേഷത്തിലാണ് സൂര്യ. മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ മധുരരാജയിലെ അജു വര്‍ഗീസിന്റെ പേര് പുറത്തുവന്നതിന് പിന്നാലെയായാണ് സോഷ്യല്‍ മീഡിയയില്‍ ഫാന്‍സുകാരുടെ പൊങ്കാലയും തുടങ്ങിയത്. സുരുവെന്ന പേര് സൂര്യയെ കളിയാക്കാനായി ഇട്ടതാണെന്നൊയിരുന്നു ഒരുവിഭാഗത്തിന്റെ കണ്ടെത്തല്‍. അങ്ങനെയെങ്കില്‍ തങ്ങള്‍ സിനിമ ബഹിഷ്‌ക്കരിക്കുമെന്നായിരുന്നു മറുവിഭാഗം പറഞ്ഞത്. സൂര്യയുടെ ആരാധകര്‍ ഇത്തരത്തിലൊരു കാര്യത്തെക്കുറിച്ച് പറഞ്ഞില്ലെന്നും ഈ വിഷയം വെച്ച് മറ്റുചിലര്‍ മധുരരാജയെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുകയാണെന്നുമാണ് അവര്‍ വ്യക്തമാക്കിയത്.

Aju Varghese, Surya

ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെയായാണ് അജു വര്‍ഗീസിനെതിരെ വിമര്‍ശനപ്പെരുഴയും തുടങ്ങിയത്. ഇതിന് പിന്നാലെയായാണ് ഇതേക്കുറിച്ചുള്ള വിശദീകരണവുമായി താരവും എത്തിയത്. മധുരരാജ എന്ന സിനിമയിലെ കഥാപാത്രത്തിന് പേരിട്ടത് താനല്ലെന്നും നിങ്ങള്‍ കരുതുന്ന പോലെ അദ്ദേഹത്തെ കളിയാക്കാനുള്ള പേരല്ല അതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. സൂര്യയുടെ കടുത്ത ആരാധകനാണെന്ന് വ്യക്തമാക്കിയ താരം അദ്ദേഹത്തിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X