സ്വന്തം സിനിമയുടെ പോസ്റ്ററൊട്ടിക്കുന്ന സംവിധായിക! വൈറലായി അജു വര്‍ഗീസിന്റെ പോസ്റ്റ്! കാണൂ

By Midhun Raj

സഹനടനായുളള വേഷങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിയ ദിനേഷ് പ്രഭാകര്‍ നായകനാവുന്ന ചിത്രമാണ് പ്രകാശന്റെ മെട്രോ. നവാഗതയായ ഹസീന സൂനീറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. തന്റെ സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കുന്ന ഹസീനയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. നടന്‍ അജു വര്‍ഗീസായിരുന്നു സംവിധായികയുടെ ചിത്രം പങ്കുവെച്ച് എത്തിയിരുന്നത്.

ഹസീനയുടെ ചിത്രത്തിനു താഴെയായി ദിനേഷ് പ്രഭാകറിനും അണിയറ പ്രവര്‍ത്തകര്‍ക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും അജു കുറിച്ചിരുന്നു. മെയ് മൂന്നിനാണ് പ്രകാശന്‌റെ മെട്രോ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബിഗ് ബോസ് മലയാളം വിജയി തരികിട സാബുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

prakashante metro,

കോമഡി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നൊരു ചിത്രമായിരിക്കും പ്രകാശന്റെ മെട്രോയെന്നാണ് അറിയുന്നത്. സൈനു സുല്‍ത്താന്‍ ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തില്‍ അനഘ ജാനകിയാണ് നായികാ വേഷത്തില്‍ എത്തുന്നത്. പാഷാണം ഷാജി, കോട്ടയം പ്രദീപ്, മനോജ് ഗിന്നസ്, ഇര്‍ഷാദ്, നോബി തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.

മിത്രനാണ് ചിത്രത്തിന്‌റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അഭിനേതാവ് എന്നതിലുപരി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും കാസ്റ്റിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുളള താരമാണ് ദിനേഷ് പ്രഭാകര്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X