ടൊവിനോ തോമസിന്റ മസില്‍ ചിത്രത്തിന് അജു നല്‍കിയ മറുപടി! വൈറലായി ചിത്രങ്ങള്‍

By Midhun Raj

മസിലുപെരുപ്പിച്ചുനില്‍ക്കുന്ന ടൊവിനോ തോമസിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വര്‍ക്കൗട്ടിനിടെ എടുത്ത നടന്‌റെ ചിത്രങ്ങള്‍ നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയത്. കോവിഡ് കാലം പുതിയ സിനിമകള്‍ക്കായുളള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് താരം. വര്‍ക്കൗട്ടിനിടെ എടുത്ത ചിത്രങ്ങള്‍ ടൊവിനോ മുന്‍പും പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ അപ്പനൊപ്പം എടുത്ത ചിത്രങ്ങളും നടന്റെതായി ആരാധകര്‍ ഏറ്റെടുത്തിരുന്നു.

tovino-aju

അതേസമയം ടൊവിനോയുടെ പുതിയ ചിത്രങ്ങള്‍ക്ക് താഴെ ഇത്തവണയും കമന്റുകളുമായി അജു വര്‍ഗീസ് അടക്കമുളള താരങ്ങള്‍ എത്തിയിരുന്നു. എന്റെ പൊന്നളിയാ നമിച്ചു, അസൂയ ആണത്ര, അസൂയ, ആര്‍ക്കാണേലും അസൂയ ഉണ്ടാകും, ഫ്രിഡ്ജില്‍ കേറ്റണോ, അഞ്ചാം പാതിര ജെപിജെ എന്നായിരുന്നു അജു ടൊവിനോയുടെ ചിത്രത്തിന് താഴെ കുറിച്ചത്. പിന്നാലെ അജു വര്‍ഗീസിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു.

Recommended Video

തിയറ്റർ തുറക്കാൻ കാത്ത് അജു | Filmibeat Malayalam

ടൊവിനോയുടെ മസില്‍ ചിത്രത്തില്‍ തന്റെ തല ചേര്‍ത്തുളള പുതിയ ചിത്രമാണ് അജു പങ്കുവെച്ചിരിക്കുന്നത്. എഡിറ്റ് ചെയ്ത ചിത്രത്തിനൊപ്പം അജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു. ഒന്നും നോക്കിയില്ല, രാവിലെ അഞ്ച് മണിക്ക് തന്നെ തുടങ്ങി എഡിറ്റിങ്ങ്, ഇന്നാ പിടിച്ചോ എന്ന് കുറിച്ചുകൊണ്ടാണ് അജു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം പീവര്‍ എന്ന ഹാഷ്ടാഗും നടന്‍ കുറിച്ചിട്ടുണ്ട്.

അജുവിന്‌റ ചിത്രത്തിന് താഴെ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചുകൊണ്ടാണ് ഒരു ആരാധകന്‍ എത്തിയത്. ആ ചങ്ങല കാലില്‍ കെട്ടാന്‍ പറ്റോ, നല്ലതാ എന്നാണ് സുഹൃത്തും നടനുമായ ഷറഫുദ്ദീന്‍ കുറിച്ചിരിക്കുന്നത്. ഷറഫുദ്ദീന് പുറമെ ദുര്‍ഗ കൃഷ്ണ, മുന്ന സൈമണ്‍, റീനു മാത്യൂസ് തുടങ്ങിയവരും അജു വര്‍ഗീസിന്റെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരുന്നു. അതേസമയം തന്റെ വര്‍ക്കൗട്ട് ചിത്രത്തോടൊപ്പം സൈക്കിളിങ്ങിന്റെയും വര്‍ക്കൗട്ടിന്റെയും ഒരു വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ ടൊവിനോ തോമസ് പങ്കുവെച്ചിരുന്നു.

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയാണ് ടൊവിനോ തോമസിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം. മിന്നല്‍ മുരളിക്ക് വേണ്ടി വലിയ തയ്യാറെടുപ്പുകളാണ് ടൊവിനോ നടത്തുന്നത്. അടുത്തിടെയാണ് ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങിയിരുന്നത്. അഞ്ച് ഭാഷകളിലായാണ് ടൊവിനോ ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. മിന്നല്‍ മുരളിയുടെ ആദ്യ ടീസര്‍ തിരുവോണത്തിനാണ് പുറത്തിറങ്ങുന്നത്.

Read more about: tovino thomas aju varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X