അപ്പോഴേ പറഞ്ഞതല്ലേ ട്രിപ്പിള്‍ സ്‌ട്രോംഗാണെന്ന്! മധുരരാജയെക്കുറിച്ച് അജുവര്‍ഗീസ്! വൈറലായി പോസ്റ്റ്
ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനും വിരാമമിട്ട് മധുരരാജ തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഷോകള്‍ അവസാനിച്ചതോടെ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി ആരാധകര്‍ക്കുളള ഒരു വിരുന്ന് തന്നെയാണ് ചിത്രമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റിലീസ് ചെയ്ത അധിക സ്ഥലങ്ങളിലും ഹൗസ്ഫുളായിട്ടാണ് സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്.
മധുരരാജയ്ക്ക് ലഭിക്കുന്ന മികച്ച അഭിപ്രായങ്ങള്‍ക്കിടെ അജുവര്‍ഗീസിന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലായിരുന്നു ചിത്രത്തെക്കുറിച്ചുളള പോസ്റ്റുമായി അജു എത്തിയിരുന്നത്. അപ്പോഴെ പറഞ്ഞതല്ലേ ട്രിപ്പിള്‍ സ്‌ട്രോംഗാണെന്ന് എന്നായിരുന്നു അജു മധുരരാജയെക്കുറിച്ച് പോസ്റ്റിട്ടത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി നടനും എത്തുന്നുണ്ട്.

മുന്‍പും മധുരരാജയെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസത്തോടുകൂടിയായിരുന്നു അജു വര്‍ഗീസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വന്നിരുന്നത്. ഇപ്പോള്‍ താന്‍ പറഞ്ഞതെല്ലാം ശരിവെക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ വിജയമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് നടന്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്.
ആദ്യ ദിനങ്ങളില്‍ ലഭിക്കുന്ന മികച്ച പ്രതികരണം മധുരരാജയുടെ ബോക്‌സ് ഓഫീസ് കളക്ഷനില്‍ വലിയ നേട്ടമുണ്ടാക്കുമെന്നാണ് അധികപേരും അഭിപ്രായപ്പെടുന്നത്. സിനിമ കണ്ടവരെല്ലാം നല്ല അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് പങ്കുവെക്കുന്നത്.


Click it and Unblock the Notifications