വീ ആര്‍ വെയ്റ്റിംഗ് ചേച്ചി! മധുരരാജയിലെ സണ്ണി ലിയോണിന്റെ വരവിനായി കാത്ത് അജു വര്‍ഗീസ്! കാണൂ

By Midhun Raj

മമ്മൂട്ടിയുടെ മധുരരാജ റിലീസിനായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. എപ്രില്‍ 12ന് റിലീസ് ചെയ്യുന്ന സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിലെ സണ്ണി ലിയോണിന്റെ വരവിനായും ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

സണ്ണി ലിയോണിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടുളള അജുവര്‍ഗീസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിയിരുന്നു. വീ ആര്‍ വെയിറ്റിംഗ് ചേച്ചി എന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചുകൊണ്ടായിരുന്നു അജു നടിയുടെ ചിത്രം പങ്കുവെച്ചിരുന്നത്.

madhura raja

മധുരരാജയില്‍ മമ്മൂക്കയ്‌ക്കൊപ്പം സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സും മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരിക്കും. മാസ് എന്റര്‍ടെയനര്‍ ചിത്രത്തിന്റെ ട്രെയിലര്‍ യൂടൂബില്‍ മൂന്ന് മില്യണ്‍ കടന്നുകൊണ്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്. നെല്‍സണ്‍ ഐപ്പ് നിര്‍മ്മിച്ച ചിത്രം 27 കോടി മുതല്‍മുടക്കിലാണ് എടുത്തിരിക്കുന്നത്.

അനുശ്രീ,ഷംന കാസിം,മഹിമ നമ്പ്യാര്‍,അന്ന രാജന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. നെടുമുടി,വേണു, സലീം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, നോബി, നരേന്‍, ജഗപതി ബാബു തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

View this post on Instagram

We are waiting chechi 🔥🔥🔥

A post shared by Aju Varghese (@ajuvarghese) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X