അജു വര്‍ഗീസിന്‌റെ ലുക്ക് കണ്ട് സ്റ്റീഫന്‍ നെടുമ്പളളിയാണോ എന്ന് ആരാധകര്‍, വൈറലായി പുതിയ ചിത്രം
നടനായും നിര്‍മ്മാതാവായുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയെത്തിയ താരം പിന്നീങ്ങോട്ട് മോളിവുഡിന്റെ അവിഭാജ്യ ഘടകമായി മാറിയിരുന്നു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ അജു തിളങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ലവ് ആക്ഷന്‍ ഡ്രാമയിലൂടെ നിര്‍മ്മാതാവായും അജു വര്‍ഗീസ് തുടക്കം കുറിച്ചത്. കമല എന്ന ചിത്രത്തിന് ശേഷം നായക വേഷങ്ങളിലും സജീവമായിരുന്നു താരം. അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് നടന്‍.

അജു വര്‍ഗീസിന്റെതായി വരാറുളള മിക്ക പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അതേസമയം അജു പങ്കുവെച്ച പുതിയൊരു ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ വെളള ഷര്‍ട്ടും കൂളിങ് ഗ്ലാസും അണിഞ്ഞ് കാറിലിരിക്കുന്ന ചിത്രമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. താടി വളര്‍ത്തി കൂളിംഗ് ഗ്ലാസും തൂവെളള ഖദര്‍ ഷര്‍ട്ടിലുമൊക്കെ അജുവിനെ കണ്ട് ലൂസിഫറിലെ മോഹന്‍ലാലിനെ പോലുണ്ടല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്.
ഇത് തന്നെ കമന്റുകളിലൂടെ മിക്കവരും പറയുന്നുണ്ട്. ഒറ്റനോട്ടത്തില്‍ ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പളളിയെ ഓര്‍മ്മ വരുന്നെന്നും അതേസമയം തന്നെ കമ്മാരസംഭവത്തിലെ ദിലീപിന്റെ ലുക്കും തോന്നുന്നുവെന്നും ആരാധകര്‍ പറയുന്നു. ലോക്ഡൗണിന് പിന്നാലെ അടുത്തിടെ വീണ്ടും അഭിനയ തിരക്കുകളിലേക്ക് കടന്നിരുന്നു അജു. ലാലും ലാല്‍ ജൂനിയറും സംവിധാനം ചെയ്യുന്ന സുനാമി എന്ന ചിത്രത്തിലാണ് നടന്‍ ആദ്യം അഭിനയിച്ചത്. പിന്നാലെ ഉണ്ണി മുകുന്ദന്‍ നായനാവുന്ന മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ സെറ്റിലും നടന്‍ എത്തി. മേപ്പടിയാനില്‍ തടത്തില്‍ സേവ്യര്‍ എന്ന കഥാപാത്രത്തെയാണ് അജു വര്‍ഗീസ് അവതരിപ്പിക്കുന്നത്.
Recommended Video
രാഷ്ട്രീയ പ്രവര്‍ത്തകന്റേതെന്ന് തോന്നിപ്പിക്കുന്ന രീതിയിലുളള ലുക്കാണ് ചിത്രത്തില്‍ അജുവിനുളളത്. സുനാമിക്കും മേപ്പടിയാനും പുറമെ കൈനിറെയ ചിത്രങ്ങള്‍ അജുവര്‍ഗീസിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അഭിനയത്തിന് പുറമെ നടന്‍ നിര്‍മ്മിക്കുന്ന സിനിമകളും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറിലാണ് അജു വര്‍ഗീസ് സിനിമകള്‍ നിര്‍മ്മിക്കാറുളളത്. അജുവിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍, വിശാഖ് സുബ്രഹ്മണ്യം തുടങ്ങിയവരും നിര്‍മ്മാണ പങ്കാളികളാണ്. 9 എംഎം, പ്രകാശന്‍ പറക്കട്ടെ എന്നീ രണ്ട് ചിത്രങ്ങള്‍ ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.


Click it and Unblock the Notifications