റിലീസിനും മുന്‍പേ സിനിമ മോശമെന്ന് കമന്‍റ്, തെളിവുമായി അജു വര്‍ഗീസ്, വളരെ മികച്ച ഇത്, കുറിപ്പ് വൈറല്‍
സോഷ്യല്‍ മീഡിയയുടെ വരവോടെ സിനിമാപ്രമോഷന്റെ രീതികളും മാറുകയായിരുന്നു. പ്രഖ്യാപനം മുതലുള്ള കാര്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെയാണ് പലരും പങ്കുവെക്കുന്നത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം പങ്കുവെക്കുന്ന പോസ്റ്റുകള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
വ്യക്തി ജീവിതത്തിലേയും സിനിമാജീവിതത്തിലേയും കാര്യങ്ങളെക്കുറിച്ചാണ് പലരും പറയാറുള്ളത്. വിമര്‍ശനങ്ങളുമായി പ്രേക്ഷകരും എത്താറുണ്ട്. വിമര്‍ശനങ്ങള്‍ അതിര് കടക്കുമ്പോള്‍ മറുപടിയുമായി താരങ്ങളും എത്താറുണ്ട്.
അത്തരത്തിലുള്ളൊരു സംഭവത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അജു വര്‍ഗീസ്. റിലീസിന് മുന്‍പ് തന്നെ നെഗറ്റീവ് കമന്റുകള്‍ വരുന്നതിനെക്കുറിച്ച് പറഞ്ഞുള്ള കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. തെളിവ് സഹിതമായാണ് അജു കുറിപ്പ് പോസ്റ്റ് ചെയ്തത്. താരത്തിന്റെ പുതിയ സിനിമയായ സാജന്‍ ബേക്കറി വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്താനിരിക്കുകയാണ്. അതിനിടയിലാണ് നെഗറ്റീവ് കമന്റ് വന്നത്.

എന്ത് ഊള പടമാണ് മിസ്റ്റർ ഇത്. ഇതുപോലെ ഒരു ദുരന്തം പടം ഇനി വരാനില്ല. ഞാൻ ഈ പടം കാണാൻ പോയി എന്‍റെ പൈസ പോയി അതുകൊണ്ട് നിങ്ങൾ തന്നെ ആ പൈസ എനിക്ക് തിരിച്ചു തരണം', എന്നായിരുന്നു ഒരു കമന്‍റ്. ഈ കമന്‍റിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ട് അജു കുറിച്ചത് ഇങ്ങനെ- 'വളരെ മികച്ച ഒരു ഇത്, ഇറങ്ങുന്നതിനു മുന്നേ തന്നെയെന്നായിരുന്നു അജു വര്‍ഗീസ് കുറിച്ചത്.
Recommended Video
വളരെ മികച്ച ഒരു ഇത്, ഇറങ്ങുന്നതിന് മുന്നേയെന്നായിരുന്നു അജു വര്‍ഗീസ് ആദ്യം കുറിച്ചത്. അരുണ്‍ ചന്തു സംവിധാനം ചെചയ്ത സാജന്‍ ബേക്കറിയില്‍ രഞ്ജിത മേനോനാണ് നായികയായെത്തുന്നത്. ലെനയും ഗണേഷ് കുമാറും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


Click it and Unblock the Notifications











