'ആന്‍ അടി കാന്‍ ചെയ്ഞ്ച് യുവര്‍ ലൈഫ്'! ഉറിയടിയുടെ രസകരമായ ട്രെയിലര്‍ പുറത്ത്‌

By Midhun Raj

അടി കപ്യാരെ കൂട്ടമണി സംവിധായകന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഉറിയടി. എംജെ വര്‍ഗീസ് രണ്ടാമതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബെെജു തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്റെ രസകരമായ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെട്ട ഉറിയടി ജനുവരി 17നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Uriyadi Movie

തിരുവനന്തപുരം നഗരത്തിലുളള ഒരു പോലീസ് ക്വാര്‍ട്ടേഴ്‌സും അവിടുത്തെ താമസക്കാരുമായി ബന്ധപ്പെട്ട് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. മാനസ രാധാകൃഷ്ണനും ആര്യയുമാണ് ചിത്രത്തിലെ നായികമാര്‍. സിദ്ധിഖ്, ഇന്ദ്രന്‍സ്, പ്രേംകുമാര്‍, സുധി കോപ്പ, ബിജു കുട്ടന്‍, നോബി, വിനീത് മോഹന്‍, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, കോട്ടയം പ്രദീപ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ദിനേശ് ദാമോദര്‍ ഉറിയടിയുടെ തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നു. ജെമിന്‍ ജെ അയ്യനേത്ത് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ഇഷാന്‍ ദേവാണ് സംഗീതമൊരുക്കിയത്. അനില്‍ പനച്ചൂരാന്‍, ബികെ ഹരിനാരായണന്‍ തുടങ്ങിയവര്‍ വരികള്‍ എഴുതിയിരിക്കുന്നു. ത്രിഎഫ് ആന്റ് ഫിഫ്റ്റിസിക്‌സ് സിനിമാസിന്റെ ബാനറില്‍ നൈസാം എസ് സലീം, സുധീഷ് ശങ്കര്‍, രാജേഷ് നാരായണന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

വീഡിയോ

Read more about: sreenivasan aju varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X