കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന അജു വര്‍ഗീസ്! വീട്ടിലെ രസകരമായ കാഴ്ചകളെക്കുറിച്ച് അഗസ്റ്റിന!
സിനിമാതിരക്കുകളില്‍ നിന്നും മാറി പ്രിയപ്പെട്ടവരെ അരികില്‍ കിട്ടിയ സന്തോഷത്തിലാണ് താരകുടുംബങ്ങളെല്ലാം. സിനിമാതിരക്കുകളോ ചര്‍ച്ചകളോ ഇല്ലാതെ കുടുംബത്തിനൊപ്പമായി സമയം ചെലവഴിക്കുകയാണ് പലരും. പാചകവും കൃഷിയുമൊക്കെയായി താരങ്ങള്‍ സജീവമാണ്. ലോക് ഡൗണ്‍ സമയത്തെ അജു വര്‍ഗീസ് ഇങ്ങനെയാണെന്നാണ് ഭാര്യ അഗസ്റ്റിന് പറയുന്നത്. ഈ സമയത്ത് പറയുന്നത് ശരിയാണോയെന്നറിയില്ലെന്ന മുഖവുരയോടെയായിരുന്നു താരപത്‌നി സംസാരിച്ചത്.
മക്കളെ ചിത്രം വര പഠിപ്പിക്കുന്ന അജു വര്‍ഗീസിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ചുവരില്‍ അജുവും മക്കളെല്ലാം പുസ്തകത്തിലുമായാണ് ചിത്രം വരച്ചത്. അതീവ ശ്രദ്ധയോടെയായിരുന്നു മക്കള്‍ പപ്പയെ ശ്രദ്ധിച്ചത്. ചിത്രത്തിന് കീഴില്‍ കമന്റുകളുമായി താരങ്ങളെല്ലാം എത്തിയിരുന്നു. കാലങ്ങളായി താന്‍ കാണാനാഗ്രഹിച്ച കാഴ്ചയാണ് ഇപ്പോള്‍ വീട്ടിലുള്ളതെന്നും അഗസ്റ്റിന് പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അഗസ്റ്റിന് വിശേഷങ്ങള്‍ പങ്കുവെച്ചത്.
രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞാല്‍ ഞങ്ങള്‍ ആറുപേരും ഒരുമിച്ചിരുന്ന് സിനിമ കാണും. പിന്നെ ലഞ്ചിനുള്ള ഒരുക്കങ്ങള്‍. ഒരു മഹാമാരിയുടെ പേരില്‍ സംഭവിച്ച നല്ല കാര്യം എന്ന് പറയുന്നത് തെറ്റാണോ എന്ന് എനിക്കറിയില്ല. അടുക്കള ഫുള്‍ ചുമതല എനിക്ക് തന്നെയാണ്. അജു ഇടയ്ക്ക് പാത്രങ്ങളൊക്കെ കഴുകി തരുമെന്നും അഗസ്റ്റിന് പറയുന്നു.

കുട്ടികളുടെ പരിപാലനമാണ് പ്രധാന ജോലിയായി കക്ഷി ഏറ്റെടുത്തിരിക്കുന്നത്. അവിശ്വസനീയമായ ചില മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് രാത്രി കഥ പറഞ്ഞു കൊടുക്കുന്നത് കേട്ട് ഞാന്‍ ഞെട്ടി. എന്തൊരു മാറ്റം എന്ന് ചിന്തിച്ച് ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലായത്. മലര്‍വാടി ആര്‍ട്സ് ക്ലബിന്റെ കഥ അജുവിന്റെതായ രീതിയില്‍ ട്രാക്ക് മാറ്റി പറഞ്ഞു കൊടുക്കുകയാണ് അദ്ദേഹം.
മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെയായിരുന്നു അജു വര്‍ഗീസ് അഭിനയ ജീവിതം തുടങ്ങിയത്. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ വിനീതും അജുവും സുഹൃത്തുക്കളായിരുന്നു. താന്‍ ആദ്യമായി സിനിമയൊരുക്കിയപ്പോള്‍ മികച്ച വേഷമാണ് വിനീത് അജുവിനായി നല്‍കിയത്. മികച്ച അവസരങ്ങളാണ് അജുവിന് പിന്നീട് ലഭിച്ചത്. ഇടയ്ക്ക് വിനീതിന്‍റെ അസിസ്റ്റന്‍റായും അജു പ്രവര്‍ത്തിച്ചിരുന്നു. ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തിലായിരുന്നു ഇത്. നിവിന്‍ പോളിയെ സെറ്റിലേക്ക് എത്തിക്കാനുള്ള പെടാപ്പാടിനെക്കുറിച്ച് അജു പറഞ്ഞിരുന്നു. അസിസ്റ്റന്‍റ് ജോലി എന്താണെന്ന് മനസ്സിലാക്കിയത് ഇപ്പോഴാണെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications











