അജു വര്‍ഗീസ് തത്വമസിയെ കളിയാക്കിയോ? വിവാദമാക്കേണ്ട കാര്യമില്ല! സംഭവിച്ചത് ഇതാണെന്നും നിര്‍മ്മാതാവ്!
യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ താരമാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്‍ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് താരം തുടക്കം കുറിച്ചത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെയാണ് താരം ഇതുവരെ അവതരിപ്പിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാമെന്ന് ഈ താരം ഇതിനോടകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുമുണ്ട്. ഗൗരവമാര്‍ന്ന കഥാപാത്രമായെത്തുമ്പോഴും അജുവിനെ കണ്ടാല്‍ പ്രേക്ഷകര്‍ ചിരിക്കാന്‍ തുടങ്ങും. തന്റേതായ ഇടം നേടിയെടുത്ത് മുന്നേറുന്ന താരത്തിന് സോഷ്യല്‍ മീഡിയയിലൂടെ ചില്ലറ പൊങ്കാലകളല്ല നേരിടേണ്ടി വന്നത്. പുതിയ സിനിമയായ സച്ചിന്റെ ടീസര്‍ പുറത്തുവന്നപ്പോഴും താരത്തിന് രൂക്ഷവിമര്‍ശനമാണ് ലഭിച്ചത്.
സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സച്ചിനെന്ന സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവിട്ടത്. സിനിമയുടെ ടീസര്‍ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. ശബരിമലയിലെ തത്വമസിയെ അജു വര്‍ഗീസ് കളിയാക്കുന്നുവെന്ന തരത്തിലായിരുന്നു പ്രധാന ആക്ഷേപം. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. തത്വമസി എന്ന വാക്കിന്റെ അര്‍ത്ഥത്തെക്കുറിച്ച് ചോദിക്കുന്ന അജുവിനെയായിരുന്നു ടീസറില്‍ കണ്ടത്. തത്വമസിയെ കളിയാക്കുന്ന തരത്തിലല്ല ആ പ്രയോഗമെന്നും ഇത്തരത്തിലൊരു വിവാദത്തിന്റെ ആവശ്യമില്ലെന്നും നിര്‍മ്മാതാവായ ജൂബി നൈനാന്‍ പറയുന്നു.

ആ ഭാഗം ടീസറില്‍ നല്‍കിയെന്നേയുള്ളൂ. തത്വമസിയുടെ അര്‍ത്ഥം അറിയാതെ അതേക്കുറിച്ച് അന്വേഷിക്കുന്നതും സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്നു. എന്നാല്‍ അപ്പോഴും അര്‍ത്ഥം മനസ്സിലാവുന്നില്ല, തിരികെ വീട്ടിലേക്കെത്തുമ്പോള്‍ മുത്തശ്ശി അത് പറഞ്ഞുകൊടുക്കുന്നതുമാണ് രംഗമെന്നും അദ്ദേഹം പറയുന്നു. വിവാദമാക്കാനും മാത്രമുള്ള ഒരു കാര്യവും ഇതിലില്ലെന്നും അദ്ദേഹം പറയുന്നു.


Click it and Unblock the Notifications











