ഉടായിപ്പ് വേഷങ്ങള്‍ സ്ഥിരമായി തേടിയെത്തുന്നു! കാരണം തുറന്നുപറഞ്ഞ് അജു വര്‍ഗീസ്
മലയാളത്തില്‍ ഹാസ്യ വേഷങ്ങളിലൂടെ തിളങ്ങിനില്‍ക്കുന്ന നടന്‍മാരില്‍ ഒരാളാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടന്‍ തുടര്‍ന്ന് നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരുന്നത്. അടുത്തിടെ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ നിര്‍മ്മാതാവായും അജു മലയാളത്തില്‍ തുടക്കം കുറിച്ചിരുന്നു. അടുത്തിടെ റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അജു വര്‍ഗീസ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. സിനിമയില്‍ ഉടായിപ്പ് വേഷങ്ങള്‍ സ്ഥിരമായി തേടി വരുന്നതിന് കാരണമെന്താണ് എന്നാണ് അവതാരകന്‍ അജുവിനോട് ചോദിച്ചത്. ഇതിനുളള മറുപടിയായി അതിന്റെ പേരാണ് വിധി, അതിനെ അങ്ങനെ വിളിക്കാനാണ് എനിക്ക് ഇഷ്ടം എന്നാണ് അജു പറഞ്ഞത്.

എറ്റവും പുതിയ ചിത്രമായ കമലയിലെ ഡയലോഗ് പറഞ്ഞാണ് ചോദ്യത്തിനുളള മറുപടി അജു നല്‍കിയത്. ഒരേപോലെ വരുന്ന വേഷങ്ങളെക്കുറിച്ച് താന്‍ ചിന്തിക്കാറില്ലെന്നും സിനിമയില്‍ അഭിനയമല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാറില്ലെന്നും നടന്‍ പറയുന്നു. അതുമാത്രമാണ് താന്‍ ചെയ്യാറുളളത്. മറ്റൊരു കാര്യത്തെക്കുറിച്ചും കൂടുതല്‍ ചിന്തിക്കാറില്ല. അഭിമുഖത്തില്‍ അജു വര്‍ഗീസ് തുറന്നുപറഞ്ഞു. വടക്കന്‍ സെല്‍ഫിയിലെ ഷാജി എന്ന കഥാപാത്രവുമായി കുറച്ചൊക്കെ തനിക്ക് സാമ്യമുണ്ടെന്നും മറ്റുളളവരെ പ്രോല്‍സാഹിപ്പിക്കാന്‍ തനിക്ക് വലിയ താല്‍പര്യമാണെന്നും അജു പറഞ്ഞു.
അതേസമയം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത കമലയില്‍ വേറിട്ടൊരു കഥാപാത്രമായിട്ടാണ് അജു വര്‍ഗീസ് എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം അജു നായകവേഷത്തില്‍ എത്തുന്ന സിനിമ കൂടിയാണിത്. കമലയ്ക്ക് പുറമെ അന്ന ബെന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ഹെലന്‍ എന്ന ചിത്രത്തിലും ഒരു പ്രധാന്യമുളള കഥാപാത്രമായി താരം എത്തുന്നുണ്ട്.


Click it and Unblock the Notifications