ജഗതി ശ്രീകുമാറിനെ അനുകരിക്കാറുണ്ടെന്ന് അജു വര്‍ഗീസ്! തനിക്ക് തീരെ വഴങ്ങാത്ത താരത്തെക്കുറിച്ചും നടന്‍
മലയാളത്തില്‍ മുന്‍നിര ഹാസ്യതാരമായി ഇപ്പോഴും തിളങ്ങിനില്‍ക്കുന്ന നടനാണ് അജു വര്‍ഗീസ്. സൂപ്പ ര്‍താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവുമുളള നടന്റെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ജഗതി ശ്രീകുമാറിനെ താന്‍ അനുകരിക്കാറുണ്ടെന്ന് അജു വര്‍ഗീസ് തുറന്നുപറഞ്ഞിരുന്നു.

കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ പല മുന്‍കാല അഭിനേതാക്കളുടെയും മാനറിസങ്ങള്‍ കൂട്ടിക്കലര്‍ത്തി ഉപയോഗിക്കാറുണ്ടെന്നാണ് നടന്‍ പറഞ്ഞത്. ജഗതി ശ്രീകുമാറിന്റെ അംഗ വിക്ഷേപങ്ങള്‍ ആണ് കൂടുതലായും കോമഡി രംഗങ്ങളില്‍ ഉപയോഗിക്കാറുളളുവെന്നതിനാല്‍ പലരും തിരിച്ചറിയാറില്ല എന്നും നടന്‍ പറയുന്നു.
നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ
കല്‍പ്പന, ഉര്‍വ്വശി തുടങ്ങിയവരുടെ ചില രീതികളും ഡബ്ബിംഗ് ശൈലികളും കടം എടുക്കാറുണ്ട്. പക്ഷേ ആരെയൊക്കെ അനുകരിച്ചാലും തനിക്ക് വഴങ്ങാത്ത ഒരു നടനെക്കുറിച്ചും അഭിമുഖത്തില്‍ അജു വര്‍ഗീസ് തുറന്നുപറഞ്ഞിരുന്നു. അത് പപ്പു ചേട്ടനാണ്, അദ്ദേഹം ഒരു പ്രത്യേക സംഭവം തന്നെയാണ്.
എത്ര ശ്രമിച്ചാലും അദ്ദേഹത്തിന്റെ മാനറിസം കോമഡി ചെയ്യുമ്പോള്‍ എനിക്ക് കിട്ടില്ല. ഉര്‍വ്വശി ചേച്ചിയുടെ യ്യോ എന്ന ട്യൂണിലുളള വിളിയൊക്കെ ഞാന്‍ ഡബ്ബ് ചെയ്യുമ്പോള്‍ പ്രയോഗിക്കാറുണ്ട്. അഭിമുഖത്തില്‍ സംസാരിക്കവേ അജു വര്‍ഗീസ് തുറന്നുപറഞ്ഞു.


Click it and Unblock the Notifications