ആന്‍റണി പെരുമ്പാവൂരിന് മുന്നില്‍ സാഷ്ടാഗം കുമ്പിട്ട് അജു! ഇട്ടിമാണിക്ക് സെല്‍ഫ് ട്രോള്‍! കാണൂ!

ട്രോളര്‍മാരുടെ സ്വന്തം താരങ്ങളിലൊരാളാണ് അജു വര്‍ഗീസ്. വിഷയമേതായാലും അജുവിനെ വെച്ചുള്ള തമാശയുമായി അവരെത്താറുണ്ട്. ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹത്തിനും കൃത്യമായി അറിയാവുന്നതാണ്. ട്രോളര്‍മാരേയും കടത്തിവെട്ടുന്ന തരത്തിലുള്ള കമന്റുകളുമായി താരമെത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അജുവിന്റെ പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. നായകന്റെ സന്തതസഹചാരിയായെത്താറുള്ള സിനിമയുടെ പിന്നണിയിലും പ്രവര്‍ത്തിച്ചിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചത് അജുവായിരുന്നു. അപ്പോഴാണ് അസോസിയേറ്റ്‌സിന്റെ കഷ്ടപ്പാടിനെക്കുറിച്ച് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെ ലേറ്റസ്റ്റ് ചിത്രമായ മധുരരജായിലും അജുവുണ്ടായിരുന്നു. 9 വര്‍ഷം മുന്‍പ് പോക്കിരാജയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു മമ്മൂട്ടി മലര്‍വാടിയുടെ പൂജയ്‌ക്കെത്തിയതെന്നും ഇപ്പോള്‍ 9 വര്‍ഷം കഴിഞ്ഞ് മധുരരാജയില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ഒരുപാട് സന്തോഷമുണ്ടെന്ന് നേരത്തെ അജു കുറിച്ചിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ സ്റ്റൈലുമായാണ് താരമെത്തിയത്. മധുരരാജ ഗംഭീര പ്രതികരണവുമായി മുന്നേറുകയാണ് അതിനിടയിലാണ് താന്‍ ഇട്ടിമാണിയിലും ഉണ്ടെന്ന് വ്യക്തമാക്കി അജു വര്‍ഗീസെത്തിയത്.

Aju Varghese

ആന്റണി പെരുമ്പാവൂരിനെ നേരില്‍ക്കണ്ട അജു അടുത്ത പ്രൊഡക്ഷനില്‍ ഒരു റോള്‍ തരാമോയെന്നും ചെറുതെങ്കിലും മതിയെന്നും പറയുന്ന ട്രോളാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. പ്ലീസ് എന്ന് പറഞ്ഞുള്ള അഭ്യര്‍ത്ഥനയ്ക്ക് മുന്നില്‍ ആന്റണി കീഴടങ്ങിയിരിക്കുകയാണ്. ലൂസിഫറിന് ശേഷമുള്ള മോഹന്‍ലാല്‍ ചിത്രമായ ഇട്ടിമാണിയില്‍ താനുമുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അജു. താരത്തിന്‍രെ സെല്‍ഫ് ട്രോള്‍ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X