നിനക്കെവിടുന്നു കിട്ടി കുട്ടി ഈ ധൈര്യം! ഫ്ളക്സ് വെച്ചയാളോട് ഒന്നേ പറയാനുള്ളെന്ന് അജു

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടൻ അജു വർഗീസ്. ട്രോളുകളാൽ നിറ സാന്നിധ്യമാണ് അജുവിന്റെ സോഷ്യൽ മീഡിയ പേജുകൾ. രഞ്ജിത്ത് ശങ്കർ ചിത്രമായ കമലയിലൂടെ അജു നായകനായി അരങ്ങേറ്റം കുറിയ്ക്കുകയാണ്. ഇപ്പോഴിത ചിത്രവുമായി ബന്ധപ്പെട്ട ഒരു രസകരമായ ട്രോൾ പങ്കുവെച്ചിരിക്കുകയാണ് താരം.

aju vargheese

നവംബർ 29 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിത ഒരു ഫ്ളക്സിന്റെ ട്രോളാണ് താരം പങ്കുവെച്ചിരിക്കുന്നത്. മോഹൻലാൽ ചിത്രം ബിഗ് ബ്രദറിന്റേയും മമ്മൂട്ടി ചിത്രം ഷൈലോക്കിന്റെയും ഫ്ളക്സിന് ഇടയിൽ അജു വർഗീസ് ചിത്രമായ കമലയുടേയും ഫ്ലക്സും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ ചിത്രത്തിന്റെ രസകരമായ ട്രോളാണ്മ താരം പങ്കുവെച്ചിരിക്കുന്നത്.ഫ്ളക്സ് വെച്ചയാളോട് എനിക്ക് ഒന്നേ പറയാനുള്ളു "നിനക്കെവിടുന്നു കിട്ടി കുട്ടി ഈ ധൈര്യം " എന്ന കുറിപ്പും താരം ചേർത്തിട്ടുണ്ട്.

അജു വർഗീസിനെ നായകനാക്കി സംവിധായകൻ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കമല. ഒരു ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. പ്രേക്ഷകരുടെ ആകാംക്ഷയയുടെ മുൾമുനയിൽ നിർത്തുന്ന തരത്തിലുള്ള സംഭവങ്ങൾ കൂട്ടിയിണക്കിയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. 36 മണിക്കൂര്‍ കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. സഫര്‍ എന്ന കഥാപാത്രത്തെയാണ് അജു അവതരിപ്പിക്കുന്നത്. ഹാനി ശര്‍മ, അനൂപ് മേനോന്‍, ബിജു സോപാനം തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X