നിവിന്‍ പോളിക്ക് മുന്നില്‍ കെട്ടിത്തൂങ്ങി അജു വര്‍ഗീസ്! കാരണം തിരക്കി ആരാധകര്‍! കാണൂ
പുതിയ സിനിമകളുടെ വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള താരമാണ് അജു വര്‍ഗീസ്. സഹനടനായും കോമഡി റോളുകളിലൂടെയുമാണ് നടന്‍ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്. അജു വര്‍ഗീസിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു. കഴുത്തില്‍ കുരുക്കിട്ട പോസ്റ്റുമായിട്ടാണ് ഇത്തവണ അജു എത്തിയിരിക്കുന്നത്. പുതിയ ചിത്രം ലവ് ആക്ഷന്‍ ഡ്രാമയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് കൂടിയായിരുന്നു ഇത്.

ഈ ഫോട്ടോ സിനിമയില്‍ നിന്നുളള ഏതെങ്കിലും രംഗമോ ലൊക്കേഷനിലെ രസകരമായ കാര്യമോ ആവാനാണ് സാധ്യത. അജുവിന്റെ പുതിയ പോസ്റ്റ് വന്നതിന് പിന്നാലെ ചിത്രത്തിന് താഴെ കമന്റുകളുമായി ആരാധകര്‍ എത്തിയിരുന്നു. ചാവാന്‍ ഉളള പുറപ്പാടാണല്ലേ, ഇത് ഞാന്‍ സമ്മതിക്കില്ല ladന്റെ ടീസര്‍ ഇറക്കിട്ട് മതി എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
ഊഫ് ഇതൊക്ക പോസ്റ്റര്‍ ആക്കികൂടെ മനുഷ്യാ എന്ന് മറ്റൊരാള്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നു. എന്റെ പൊന്ന് സാഗറെ ടീസര്‍ ഒന്ന് ഇറക്ക്, പ്രൊഡ്യൂസറെ കടുംകൈ കാണിക്കല്ലേ, പടം ബ്ലോക്ക്ബസ്റ്റര്‍ ഉറപ്പാ താഴെ ഇറങ്ങ് എന്നിങ്ങനെയാണ് മറ്റു കമന്റുകള്‍,
അതേസമയം ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മലര്‍വാടി ആര്‍ട്‌സ് ക്ലബ് ടീം വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. അജു വര്‍ഗീസിനൊപ്പം വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ലവ് ആക്ഷന്‍ ഡ്രാമ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications