ലവ് ആക്ഷന്‍ ഡ്രാമയുടെ ഒരു ഫ്‌ളെക്‌സ് കുറ്റിക്കാട്ടില്‍! കൊല്ല് എന്നെ കൊല്ല് എന്ന് അജു വര്‍ഗീസ്

By Midhun Raj

നിവിന്‍ പോളി-അജു വര്‍ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലവ് ആക്ഷന്‍ ഡ്രാമയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് മലയാളത്തില്‍ വീണ്ടും തിരിച്ചെത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ഓണത്തിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. ഓണത്തിന് റിലീസിനെത്തുന്ന പ്രധാന ചിത്രങ്ങളില്‍ ഒന്നുകൂടിയാണ് ലവ് ആക്ഷന്‍ ഡ്രാമ. അഭിനേതാവിന് പുറമെ അജു വര്‍ഗീസ് നിര്‍മ്മാതാവ് കൂടിയാവുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

വിശാഖ് സുബ്രഹ്മണ്യത്തിനൊപ്പം

വിശാഖ് സുബ്രഹ്മണ്യത്തിനൊപ്പം ചേര്‍ന്നാണ് അജു വര്‍ഗീസ് ലവ് ആക്ഷന്‍ ഡ്രാമ നിര്‍മ്മിക്കുന്നത്. റിലീസിനോടനുബന്ധിച്ച് സിനിമയുടെ പുതിയ വിശേഷങ്ങളെല്ലാം അജു വര്‍ഗീസ് സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം അജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചൊരു ട്രോള്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ലവ് ആക്ഷന്‍ ഡ്രാമയുടെ ഒരു ഫ്‌ളെക്‌സ് കുറ്റിക്കാട്ടില്‍ മരങ്ങള്‍ക്ക് പിന്നിലായി ആര്‍ക്കും കാണാന്‍ സാധിക്കാത്ത വിധത്തില്‍ വെച്ച ചിത്രമാണ് നടന്‍ പങ്കുവെച്ചത്.

ഫോട്ടോയ്ക്ക് താഴെയായി

ഫോട്ടോയ്ക്ക് താഴെയായി കുറ്റിക്കാട്ടിലാണോ ഫ്‌ളെക്‌സ്, കൊല്ല് എന്നെ കൊല്ല് എന്നും അജു കുറിച്ചിട്ടുണ്ട്. അജുവിന്റെ പോസ്റ്റിന് താഴെ നിരവധി രസകരമായ കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയിരുന്നത്. മരം വെട്ടാതെ ആ ഫ്‌ളെക്‌സ് വെച്ച ആ മനുഷ്യന്റെ മനസ്സ് ആരും കാണാതെ പോകരുത്, പിന്നെ സിനിമ പച്ച പിടിച്ചല്ലോ അത് പോരെ എന്നാണ് ആരാധകരില്‍ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

പൈസ കൊടുക്കാഞ്ഞിട്ടല്ലേ

പൈസ കൊടുക്കാഞ്ഞിട്ടല്ലേ സാരമില്ല പടം ഹിറ്റായിട്ടു കൊടുത്താല്‍ മതി, തന്റെ ടീമ് അല്ലേ പറഞ്ഞിട്ട് കാര്യം ഇല്ല, വെച്ചപ്പോള്‍ കാട് ഇല്ലായിരുന്നു സര്‍ തുടങ്ങിയവയാണ് മറ്റു കമന്റുകള്‍. "താങ്കള്‍ അങ്ങനെ അല്ല ചിന്തിക്കേണ്ടത്. ഫ്‌ളക്‌സ് വെയ്ക്കാന്‍ ഉളള സ്ഥലത്ത് മരം ഉണ്ടായിട്ടും അത് മുറിച്ചു മാറ്റാതെ അവിടെ തന്നെ അത് സ്ഥാപിച്ചവനെ പിടിച്ച് പൊന്നാട അമിയിക്കുകയും അനുമോദിക്കുകയും ആണ് വേണ്ടത്, # മരം ഒരു വരം, #ഫ്‌ളെകസ് വച്ചവനൊപ്പം എന്ന് മറ്റൊരാളും കമന്റ് ചെയ്തിരിക്കുന്നു.

സത്യത്തില്‍ ഫ്‌ലെക്‌സ് വെക്കുമ്പോള്‍

സത്യത്തില്‍ ഫ്‌ളെക്‌സ് വെക്കുമ്പോള്‍ അവിടെ അങ്ങനെ മരങ്ങള്‍ ഒന്നും ഇല്ലായിരുന്നു. ഇത് ഇങ്ങനെ ഒരു ട്രോള്‍ ഇടാന്‍ വേണ്ടി ആരും അറിയാതെ അജുവേട്ടന്‍ തന്നെ രാത്രിയില്‍ പ്രത്യേക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വളര്‍ത്തിയെടുത്ത മരങ്ങള്‍ ആണെന്നതില്‍ തര്‍ക്കമില്ലെന്ന് ഒരാളും, നല്ല സ്ഥലത്ത് വച്ചാല്‍ ആര് അത് എടുത്ത് ട്രോള്‍ ആക്കില്ല ഇങ്ങനെ ചെയ്താല്‍ ട്രോളും അപ്പോള്‍ നാലാള്‍ കുടുതല്‍ കാണും എങ്ങനെ എണ്ട് ടെക്‌നിക്ക് നിര്‍മ്മാതാവിന്റെ ബുദ്ധി കൊള്ളാമെന്ന് മറ്റൊരാളും അജുവിന്‌റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നു.

Recommended Video

ബോക്‌സോഫീസ് കീഴടക്കാന്‍ നിവിന്‍ പോളി വരുന്നു
ലവ് ആക്ഷന്‍ ഡ്രാമയുമായി

അതേസമയം ലവ് ആക്ഷന്‍ ഡ്രാമയുമായി ബന്ധപ്പെട്ടുളള അജുവിന്റെ മിക്ക പോസ്റ്റുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കാറുളളത്. ഓണം റിലീസായി എത്തുന്ന സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. ലേഡി സൂപ്പര്‍സ്റ്റാന്‍ നയന്‍താര നായികയാവുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X