നെഞ്ചുക്കുള്‍ പെയ്തിടും മാമഴൈ പാടി സുരേഷ് ഗോപി! അത്ഭുതപ്പെട്ട് അജു വര്‍ഗീസ്! വീഡിയോ
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ താരമാണ് സുരേഷ് ഗോപി. അനൂപ് സത്യന്‍ സംവിധാനം ചെയ്ത സിനിമ വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയത്തില്‍ സജീവമായ ശേഷമാണ് സുരേഷ് ഗോപി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയത്.

സിനിമയിലെ നടന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ സുരേഷ് ഗോപിയുടെ പഴയൊരു വീഡിയോ സോഷ്യല്‍ വീണ്ടും വൈറലായിരുന്നു. അജു വര്‍ഗീസാണ് നടന്റെ വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. സൂര്യ ചിത്രം വാരണം ആയിരത്തിലെ 'നെഞ്ചുക്കുകള്‍ പെയ്തിടും മാമഴൈ' എന്ന ഗാനമാണ് സുരേഷ് ഗോപി പാടുന്നത്.
2011ല്‍ ഒരു പൊതുവേദിയില്‍ വെച്ച് പാടിയ ഒരു പാട്ടാണ് നടന്റെതായി വീണ്ടും വൈറലാകുന്നത്. അജു വര്‍ഗീസിന് പിന്നാലെ നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 2008ല്‍ വാരണം ആയിരത്തിന് വേണ്ടി ഹാരിസ് ജയരാജിന്റെ സംഗീതത്തില്‍ ഹരിഹരന്‍ പാടിയ ഗാനമാണിത്. അഭിനേതാവിന് പുറമെ നല്ലൊരു ഗായകന്‍ കൂടിയാണ് താനെന്ന് സുരേഷ് ഗോപി മുന്‍പ് തെളിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications