മാസ് ആക്ഷന്‍ ചിത്രങ്ങളുമായി സൂപ്പര്‍താരങ്ങളുടെ വരവ്, ആവേശം പങ്കുവെച്ച് അജു വര്‍ഗീസ്‌

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വന്ന ഭീഷ്മപര്‍വ്വം ഫസ്റ്റ്‌ലുക്ക് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ വരുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ബിലാലിന് മുന്‍പാണ് പുതിയ സിനിമയ്ക്കായി മമ്മൂക്കയും സംവിധായകനും വീണ്ടും ഒന്നിക്കുന്നത്. മെഗാസ്റ്റാറിന്റെ മാസ് ലുക്ക് തന്നെയാണ് ഭീഷ്മപര്‍വ്വം പോസ്റ്ററില്‍ മുഖ്യ ആകര്‍ഷണമായി മാറിയത്.

സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

ഏറെ നാളായി ചിത്രത്തിന് വേണ്ടി മുടിയും താടിയും നീട്ടുകയാണ് മമ്മൂക്ക. മുന്‍പ് പല ചടങ്ങുകളിലും ഈ ലുക്കിലാണ് സൂപ്പര്‍താരത്തെ ആരാധകര്‍ കണ്ടത്. അടുത്തിടെ അമ്മ ഓഫീസ് ഉദ്ഘാടന സമയത്തും മമ്മൂക്കയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ബിലാലിന് വേണ്ടിയുളള ലുക്കാണിതെന്നാണ് ആദ്യം എല്ലാവരും മമ്മൂക്കയെ കണ്ട് കരുതിയത്.

എന്നാല്‍ കഴിഞ്ഞ ദിവസമാണ്

എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഈ ലുക്ക് ഏത് ചിത്രത്തിന് വേണ്ടിയുളളതാണെന്ന് എല്ലാവര്‍ക്കും മനസിലായത്. പോസ്റ്ററിന് പിന്നാലെ മമ്മൂട്ടി- അമല്‍ നീരദ് ചിത്രത്തിലുളള ആരാധക പ്രതീക്ഷകള്‍ കൂടിയിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബിഗ് ബി കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും മലയാളത്തില്‍ ഒന്നിക്കുന്നത്.

സിനിമയിലെ മറ്റു താരങ്ങളെ കുറിച്ചോ

സിനിമയിലെ മറ്റു താരങ്ങളെ കുറിച്ചോ അണിയറ പ്രവര്‍ത്തകരെ കുറിച്ചോ ഉളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി വെയ്ന്‍, ഉണ്ണി മുകുന്ദന്‍, പൃഥ്വിരാജ്, ആസിഫ് അലി, അജു വര്‍ഗീസ് ഉള്‍പ്പെടെയുളള താരങ്ങളെല്ലാം കഴിഞ്ഞ ദിവസം ഭീഷ്മ പര്‍വ്വത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അതേസമയം കൂട്ടത്തില്‍ നടന്‍ അജു വര്‍ഗീസിന്റെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറി.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ പുതിയ സിനിമയിലെ ലുക്ക് പങ്കുവെച്ചാണ് അജുവിന്റെ പോസ്റ്റ് വന്നത്. മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം പോസ്റ്ററിനൊപ്പം മോഹന്‍ലാലിന്‌റെ ആറാട്ട്, സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ തുടങ്ങിയ സിനിമകളിലെ ലുക്കും ചേര്‍ത്തുവെച്ച ചിത്രമാണ് നടന്‍ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Recommended Video

ആ ലൂക്ക് ഒന്ന് കാണട്ടെ ഇക്ക..മാസ്ക് ഒന്ന് മാറ്റുമോ ?മാസ്സ് മറുപടി | FilmiBeat Malayalam
സൂപ്പര്‍ താരങ്ങളുടെ ചിത്രത്തിന്‌

സൂപ്പര്‍ താരങ്ങളുടെ ചിത്രത്തിന്‌ നടന്‍ നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമായി. എന്നേക്കും മെഗാ മാസിന്‌റെ നെടുംതൂണുകള്‍, 90 കളിലേക്ക് മടങ്ങുക, ആകാംക്ഷയിലാണ് എന്നാണ് അജു വര്‍ഗീസ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഇതിന് താഴെ താരങ്ങളും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. അജു വര്‍ഗീസിന് പുറമെ ദുല്‍ഖര്‍ സല്‍മാനും കഴിഞ്ഞ ദിവസം തന്റെ ആവേശം പങ്കുവെച്ചിരുന്നു. ഭീഷ്മ പര്‍വ്വം പോസ്റ്ററുകള്‍ പോസ്റ്റ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേര്‍ന്നാണ് ദുല്‍ഖര്‍ കഴിഞ്ഞ ദിവസം എത്തിയത്. അതേസമയം മമ്മൂട്ടി ചിത്രത്തിന്റെ പുതിയ വിവരങ്ങള്‍ അറിയാന്‍ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X