അജു വര്‍ഗീസ് ആദ്യമായി ശയനപ്രദക്ഷിണം ചെയ്തപ്പോള്‍ സംഭവിച്ചത്! വൈറല്‍ വീഡിയോ
ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ എത്തിയ താരം പിന്നീട് നിരവധി സിനിമകളിലാണ് അഭിനയിച്ചിരുന്നത്. അടുത്തിടെയാണ് മോളിവുഡില്‍ അജു അരങ്ങേറ്റം കുറിച്ച് പത്ത് വര്‍ഷമായത്. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെയാണ് അജൂ വര്‍ഗീസ് മലയാളത്തില്‍ തിളങ്ങിയത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് നടന്‍. അജു വര്‍ഗീസിന്റെതായി വന്ന പുതിയൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇത്തവണ ആദ്യരാത്രി എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് എടുത്ത ഒരു വീഡിയോയാണ് അജു പങ്കുവെച്ചിരിക്കുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രിയില്‍ ബിജു മേനോനൊപ്പം അജുവും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സിനിമയില്‍ നാട്ടിലെ പ്രമാണിയായ കുഞ്ഞുമോന്‍ പുത്തന്‍ പുരയ്ക്കലിനെയാണ് നടന്‍ അവതരിപ്പിച്ചത്. മുല്ലക്കര ഗ്രാമത്തില്‍ ഹൗസ് ബോട്ടുകള്‍ കൊണ്ട് ബിസിനസ് കെട്ടിപ്പടുത്ത നിഷ്ങ്കളങ്കനായ കഥാപാത്രമായിരുന്നു അജു അവതരിപ്പിച്ചത്.
Recommended Video
ആദ്യരാത്രി ചിത്രീകരണ സമയത്ത് എടുത്ത ഒരു വീഡിയോ ആയിരുന്നു അജു പങ്കുവെച്ചത്. സിനിമയ്ക്കിടെ ഒരു ശയന പ്രദക്ഷിണത്തിന് ആക്ഷന്‍ പറയുന്നതും അത് ചെയ്യുന്ന അജുവിനെയുമാണ് വീഡിയോയില്‍ കാണിക്കുന്നത്. എന്നാല്‍ അധികം തിരിയുന്നതിന് മുന്‍പേ തന്നെ നടന് പ്രദക്ഷിണം നിര്‍ത്തേണ്ടി വന്നു. ശയനപ്രദക്ഷിണം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി മുണ്ടിന് സ്ഥാന ചലനമുണ്ടായതുകൊണ്ടാണ് അജു നിര്‍ത്തിയത്.
കൂടെയുളള ആളാണ് സമയോചിതമായി ഇടപെട്ട് അജുവിന്റെ മുണ്ട് അഴിഞ്ഞുപോവാതെ കാത്തത്. അജുവിന്റെ വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. പണി പാളി, തീരുമാനം ആയേനെ, ഭാഗ്യം ഉണ്ട് എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍. അതേസമയം വെളളിമൂങ്ങ എന്ന ചിത്രത്തിന് ശേഷം അതേ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ആദ്യരാത്രി.
ചിത്രത്തില്‍ അനശ്വര രാജനായിരുന്നു നായികയായി എത്തിയത്. ആദ്യരാത്രിയില്‍ മനോഹരന്‍ എന്ന കല്യാണ ബ്രോക്കറുടെ റോളിലായിരുന്നു ബിജു മേനോന്‍ അഭിനയിച്ചത്. ആദ്യരാത്രിക്ക് പുറമെ കഴിഞ്ഞ വര്‍ഷം നിരവധി സിനിമകളില്‍ അജു വര്‍ഗീസ് അഭിനയിച്ചിരുന്നു. അജു ആദ്യമായി നിര്‍മ്മിച്ച ലവ് ആക്ഷന്‍ ഡ്രാമയും കഴിഞ്ഞ വര്‍ഷമായിരുന്നു പുറത്തിറങ്ങിയത്. നിവിന്‍ പോളി നായകനായ സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു.


Click it and Unblock the Notifications