ബ്രേക്കിംഗ് ന്യൂസ് പുറത്ത് വിട്ട് അജു വര്‍ഗീസ്! കിളി പോയത് അജുവിന്റെയാണ്,പോസ്റ്റ് വൈറലാക്കി ആരാധകര്‍
നടന്‍ അജു വര്‍ഗീസ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടൊരു ചിത്രം കണ്ട് ആരാധകര്‍ക്കും തലപുകയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടായിരുന്നു അജു പങ്കുവെച്ചിരുന്നത്. ബ്രേക്കിംഗ് ന്യൂസ് ആണെന്ന് പറയുന്നുണ്ടെങ്കിലും ആര്‍ക്കും പിടികിട്ടാത്ത വിധമായിരുന്നു വാര്‍ത്ത കൊടുത്തിരുന്നത്. ഊഹപോഹങ്ങളിലൂടെ ആരാധകര്‍ തന്നെ ഇക്കാര്യം കണ്ടെത്തിയിരിക്കുകയാണ്.
ബ്രേക്കിംഗ് ന്യൂസ്, 2019 ല്‍ ജൂണ്‍ ഫെബ്രുവരിയില്‍ വരും. വിശ്വസ്ത കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. ഇത് ചരിത്രത്തില്‍ ആദ്യം. ഫെബ്രുവരിയിലെ പരിപാടികള്‍ മാറ്റി വെക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വാര്‍ത്തയില്‍ കൊടുത്തിരിക്കുന്നത്. ഇതെന്താണ് സംഭവം അജുവിന് വട്ടായോ? എന്ന് തുടങ്ങി നിമിഷ നേരം കൊണ്ട് അജുവിന്റെ പോസ്റ്റിന് താഴെ കമന്റുകളുടെ ബഹളമാണ്.

സംഭവമെന്താണെന്ന് താരം പറഞ്ഞില്ലെങ്കിലും ജൂണ്‍ എന്ന സിനിമയുടെ പ്രമോഷന്‍ ആണെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. 2019 ഫെബ്രുവരിയില്‍ ജൂണ്‍ എന്ന സിനിമ റിലീസിനെത്തുമെന്നാണ് അജു ഉദ്ദേശിച്ചിരിക്കുന്നതെന്നാണ് കണ്ടുപിടുത്തം. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ജൂണ്‍.
അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൂടുതലും പുതുമുങ്ങളാണ് അഭിനയിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രങ്ങളും നേരത്തെ വൈറലായിരുന്നു. ഇത്തരമൊരു സഹാസത്തിലൂടെ സിനിമയുടെ പ്രമോഷന്റെ കാര്യത്തില്‍ എല്ലാവരെയും കടത്തി വെട്ടിയിരിക്കുകയാണ് അജു വര്‍ഗീസെന്നും, അജു ആള് ഭയങ്ങര വിറ്റാണെന്നും ആരാധകര്‍ പറയുന്നു.


Click it and Unblock the Notifications











