ജീവിതത്തിൽ നടക്കാത്ത ഈ കാര്യം യാഥാർഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി! അജുവിന്റെ സിക്സ്പാക്ക് ചിത്രം

ട്രോളന്മാരുടെ പ്രിയ താരമാണ് അജു വർഗീസ്. സ്വയം ട്രോളാൽ മാത്രമല്ല തനിയ്ക്കെതിരെ ഉയർന്ന ട്രേളുകളും താരം ആസ്വദിക്കാനും താരം സമയം കണ്ടെത്താറുണ്ട്. ചിലത് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ താരം പങ്കുവെയ്ക്കാറുമുണ്ട്. ഇതാണ് ആരാധകരെ അജുവിലേയ്ക്ക് അടുപ്പിക്കുന്നതും. തന്നെ ട്രോളുന്നവർക്ക് ഒരു ഉപേക്ഷ വിചാരിക്കതെ അഭിനന്ദവും താരം അറിയിക്കാറുണ്ട്.

aju

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ സിക്സ് പാക്ക് ചിത്രമാണ് . ഒരു ആരാധകൻ സമ്മാനിച്ചതാണ് താരത്തിന്. '' ജീവിതത്തിൽ നടക്കാത്ത ഈ കാര്യം യാഥാർഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി '' എന്ന തലക്കെട്ടോടെ ചിത്രം അജു പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ സിക്സ് പാക്ക് ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

അജു നായകനായി അരങ്ങേറ്റം കുറിച്ച് രഞ്ജിത്ത് ശങ്കർ ചിത്രം കമല മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിത സിനിമയിലെ മറ്റൊരു മേഖലയിലേയ്ക്ക് താരം നീങ്ങുകയാണ്. നടൻ, നിർമ്മാതാവ്, ഇപ്പോഴിത തിരക്കഥയിൽ ഒരു കൈ നോക്കാൻ തയ്യാറെടുക്കുയാണ്. താരം ആദ്യമായി തിരക്കഥ എഴുതിയ ചിത്രമായ സാജൻ ബേക്കറി സിൻസ് 1962 എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഏറെ പ്രതീക്ഷയേടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X