അജു വര്‍ഗീസ് ദുല്‍ഖര്‍ സല്‍മാനൊപ്പം
മോഹന്‍ലാല്‍- ജഗതി ശ്രീകുമാര്‍, ദിലീപ് ഹരിശ്രീ അശോകന്‍ എന്നൊക്കെ പറയുമ്പോലെയാണ് നിവിന്‍ പോളി - അജു വര്‍ഗീസ് കുട്ടുകെട്ടിപ്പോള്‍. നിവിന്‍ പോളിയ്‌ക്കൊപ്പം മാത്രമല്ല, മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും ആസിഫ് അലി, ജയസൂര്യ, ദിലീപ് തുടങ്ങിയ യുവതാരങ്ങള്‍ക്കൊപ്പവും അജു അഭിനയിച്ചു.
ഇനി അഭിനയിക്കുന്നത് ദുല്‍ഖര്‍ സല്‍മാനൊപ്പമാണ്. കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന '100 ഡെയ്‌സ് ഓഫ് ലവ്' എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ - അജു വര്‍ഗീസ് കൂട്ടുകെട്ട് സംഭവിയ്ക്കുന്നത്. ചിത്രത്തില്‍ ദുല്‍ഖറിന്റെ സുഹൃത്തിന്റെ വേഷമാണ് അജുവിന്.

അതേ സമയം, ഇത് കൂടാതെ ദുല്‍ഖറിനൊപ്പം ഒരു മുഴുനീള വേഷത്തില്‍ അജു അഭിനയിക്കുന്ന മറ്റൊരു ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളും അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ ഇതേപ്പറ്റി ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
മനസ്സില്‍ ഗുരുവെന്ന സ്ഥാനം നല്‍കിയ വിനീത് ശ്രനീവാസനൊപ്പം ഒരു ചിത്രത്തില്‍ മുഴുനീള കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ അജു. 'ഓര്‍മയുണ്ടോ ഈ മുഖം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











