»   » സന്തോഷ് പണ്ഡിറ്റിന് പിന്തുണയുമായി അജു വര്‍ഗ്ഗീസ്

സന്തോഷ് പണ്ഡിറ്റിന് പിന്തുണയുമായി അജു വര്‍ഗ്ഗീസ്

By: Rohini
Subscribe to Filmibeat Malayalam

ഫ്ലവേഴ്‌സ് ചാനലില്‍ സന്തോഷ് പണ്ഡിറ്റിനെ അതിഥിയായി വിളിയ്ക്കുകയും ഒരുപാട് അനുകരണ കലാകാരന്മാര്‍ ചേര്‍ന്ന് അദ്ദേഹത്തെ പരിഹസിച്ച് അപമാനിക്കുകയും ചെയ്തതിനെതിരെ ഇതിനോടകം ഫേസ്ബുക്കില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ വന്നു കഴിഞ്ഞു.

മേക്കോവര്‍ നടത്താന്‍ അജു വര്‍ഗ്ഗീസിന് പ്രചോദനമായ സൂപ്പര്‍സ്റ്റാര്‍ ?

സിനിമയ്ക്കകത്തു നിന്നും സന്തോഷ് പണ്ഡിറ്റിന് പിന്തുണയുമായി എത്തിയവരുണ്ട്. ഗായകനും നടനുമായ സിദ്ധാര്‍ത്ഥ് മേനോന്‍ സന്തോഷ് പണ്ഡിറ്റിനൊപ്പമുള്ള ഒരു സെല്‍ഫിയ്ക്ക് സൂപ്പര്‍ സ്റ്റാര്‍ എന്ന ക്യാപ്ഷന്‍ കൊടുത്തു. ഫ്ലവേഴ്‌സ് ചാനലില്‍ നടന്ന പരിപാടിയ്‌ക്കെതിരെ ഇപ്പോള്‍ അജു വര്‍ഗ്ഗീസും രംഗത്തെത്തിയിരിയ്ക്കുകയാണ്.

ഫേസ്ബുക്കിലൂടെ

ഫേസ്ബുക്കിലൂടെയാണ് അജു വര്‍ഗ്ഗീസിന്റ പ്രതികരണം. വിഷയത്തില്‍ സന്തോഷ് പണ്ഡിറ്റിനെ പിന്തുണച്ച് കൊണ്ടുള്ള ഒരു ട്രോള്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് അജുവിന്റെ പ്രതികരണം

അജു പറയുന്നത്

എന്തിന്റെ അടിസ്ഥാനത്തിലാണ് സന്തോഷ് പണ്ഡിറ്റിനെ ആളുകള്‍ ഇങ്ങനെ അവഹേളിക്കുന്നത്. ഇത് കാണുമ്പോള്‍ ആത്ഭുതം തോന്നുന്നു. അദ്ദേഹത്തിന്റെ സിനിമകളോട് നമുക്ക് വ്യത്യസ്ഥമായ അഭിപ്രായങ്ങളുണ്ടാകാം. എന്നാല്‍ സന്തോഷ് പണ്ഡിറ്റിനോടുള്ള മനുഷ്യത്വരഹിതമായ അവഹേളനത്തില്‍ അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നാണ് അജു വര്‍ഗ്ഗീസ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

സിദ്ധാര്‍ത്ഥ് മേനോന്‍

സന്തോഷ് പണ്ഡിറ്റിനൊപ്പമുള്ള സെല്‍ഫി എടുത്ത് സിദ്ധാര്‍ത്ഥ് മേനോന്‍ ഇങ്ങനെ എഴുതി; 'with the superstar'

അജുവിന്റെ പോസ്റ്റ്

ഇതാണ് അജു വര്‍ഗ്ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുഴുവനായി വായിക്കൂ

English summary
Aju Varghese supporting Santhosh Pandit
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam