»   » താരങ്ങളെല്ലാം പൃഥ്വിരാജിന് പുറകെ.. ധ്യാനും അജുവും നീരജിനുമെല്ലാം ഒരേ അഭിപ്രായം.. തിരക്കഥ വെട്ടി

താരങ്ങളെല്ലാം പൃഥ്വിരാജിന് പുറകെ.. ധ്യാനും അജുവും നീരജിനുമെല്ലാം ഒരേ അഭിപ്രായം.. തിരക്കഥ വെട്ടി

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ യുവതാരങ്ങളില്‍ തന്റേതായ ഇടം നേടിയെടുത്ത കലാകാരനാണ് പൃഥ്വിരാജ്. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയിലേക്കെത്തിയ പൃഥ്വിരാജ് വളരെ പെട്ടെന്നാണ് പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. തുടക്കം മുതല്‍ ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളെ സ്വീകരിക്കുന്നതില്‍ താരം ശ്രദ്ധിച്ചിരുന്നു.

നിവിന്‍ പോളിയും റിന്നയും കുഞ്ഞു രാജകുമാരിക്കൊപ്പം, മാമോദീസ ചിത്രങ്ങള്‍ വൈറലാവുന്നു

അഭിനേതാവ് എന്നതിനും അപ്പുറത്ത് സമൂഹത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ തന്റെ നിലപാട് പൃഥ്വിരാജ് വ്യക്തമാക്കാറുണ്ട്. ഫേസ്ബുക്കില്‍ ട്രോളര്‍മാര്‍ക്ക് ഏറെ ഇഷ്ടമുള്ള താരം കൂടിയാണ് പൃഥ്വിരാജ്. ഏത് പോസ്റ്റിട്ടാലും ട്രോളര്‍മാര്‍ ഉടന്‍ തന്നെ ട്രോള്‍ പുറത്തിറക്കും. തന്നെക്കുറിച്ച് പ്രചരിക്കുന്ന ട്രോളുകള്‍ താനും ആസ്വദിക്കാറുണ്ടെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും താരം ശക്തമായി പ്രതികരിച്ചിരുന്നു. പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു.

രാജുവേട്ടന്‍ പറഞ്ഞത് മാതൃകയാക്കും

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുള്ള സിനിമയില്‍ അഭിനയിക്കില്ലെന്ന് തുറന്നു പറഞ്ഞ രാജുവേട്ടന്റെ നിലപാട് മറ്റു താരങ്ങള്‍ക്ക് മാതൃകയാണെന്ന് അജു വര്‍ഗീസ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് താരം ഇത്തരത്തിലൊരു അഭിപ്രായം വ്യക്തമാക്കിയത്.

ധ്യാന്‍ ചിത്രത്തില്‍ ഇല്ലായിരുന്നു

അത്തരം ചിത്രങ്ങളുമായി സഹകരിക്കേണ്ടെന്ന നിലപാടിലാണ് താനെന്നും അജു വ്യക്തമാക്കി. പുതിയ ചിത്രങ്ങളില്‍ അത്തരത്തിലുള്ള പരാമര്‍ശം ഉണ്ടോയെന്ന് പരിശോധിച്ചിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍റെ സിനിമയില്‍ അത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ല.

നീരജിന്റെ തിരക്കഥയില്‍ മാറ്റം വരുത്തി

നീരജ് മാധവന്റെ തിരക്കഥയില്‍ ചില സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. അത് അവന്‍ തന്നെ നീക്കിയെന്നും അജു പറയുന്നു. തന്നെ കളിയാക്കുന്ന കഥപാത്രങ്ങള്‍ ചെയ്യുന്നതില്‍ കുഴപ്പമില്ല പക്ഷേ മറ്റൊരാളെ കളിയാക്കുന്ന തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും അജു പറയുന്നു.

സ്ത്രീ വിരുദ്ധ പരാമര്‍ശമുള്ള ചിത്രങ്ങളില്‍ നിന്നും വിട്ടുനില്‍ക്കും

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പല താരങ്ങളും പ്രതികരണം രേഖപ്പെടുത്തിയിരുന്നു. സൂപ്പര്‍ താരങ്ങളടക്കമുള്ളവരുടെ പ്രതികരണത്തില്‍ ഏറെ വ്യത്യസ്തമായൊരു നിലപാട് സ്വീകരിച്ച് മറ്റു താരങ്ങളുടെ വരെ അഭിനന്ദനം പൃഥ്വിരാജ് ഏറ്റു വാങ്ങിയിരുന്നു. പ്രേക്ഷകരും താരങ്ങളും ഒരുപോലെ യോജിക്കുന്നൊരു പ്രതികരണമായിരുന്നു പൃഥ്വി പ്രകടിപ്പിച്ചത്.

മാപ്പു പറഞ്ഞു

ഇനി തന്റെ ചിത്രങ്ങളില്‍ സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങളോ സ്ത്രീകളെ അവഹേളിക്കുന്ന രംഗങ്ങളോ ഉണ്ടാവില്ലെന്ന് പൃഥ്വി വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള രംഗങ്ങളില്‍ അഭിനയിക്കേണ്ടി വന്നതിന് അദ്ദേഹം മാപ്പ് പറഞ്ഞിരുന്നു.

തെറ്റുകള്‍ ആവര്‍ത്തിക്കില്ല

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും സ്ത്രീത്വത്തെ അവഹേളിക്കുന്ന രംഗങ്ങളോ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ താരം ഇനി അങ്ങോട്ട് ഏറ്റെടുക്കുന്ന ചിത്രങ്ങളില്‍ ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

തല കുനിക്കുന്നു

പക്വതയില്ലാത്ത പ്രായത്തില്‍ തിരഞ്ഞെടുത്ത സിനിമകളില്‍ നിന്നും സ്ത്രീ വിരുദ്ധ പരമാര്‍ശത്തിന് ലഭിച്ച കൈയ്യടിക്ക് മുന്നില്‍ താന്‍ തലകുനിക്കുന്നുവെന്നും പൃഥ്വി കുറിച്ചിരുന്നു.

നടിയുടെ ധീരതയ്ക്ക് സല്യൂട്ട്

യാത്രയ്ക്കിടയില്‍ ആക്രമണത്തിന് ഇരയാക്കപ്പെട്ട നടിയുടെ ധീരതയ്ക്ക് മുന്നില്‍ എഴുന്നേറ്റ് കൈയ്യടിക്കണമെന്നും പൃഥ്വിരാജ് കുറിച്ചിരുന്നു. താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ നടി കാണിച്ച ധൈര്യത്തിന് ആദരവെന്നും പൃഥി കുറിച്ചിരുന്നു.

ജീവിതത്തിലെ സ്ത്രീകള്‍

അപ്രതീക്ഷിതമായി അച്ഛന്‍ യാത്രയായപ്പോള്‍ പറക്കമുറ്റാത്ത രണ്ടു മക്കളെ വളര്‍ത്തി വലുതാക്കിയ അമ്മ, അനസ്‌തേഷ്യ പോലും ഉപയോഗിക്കാതെ മകള്‍ക്ക് ജനനം നല്‍കിയ ഭാര്യ, ഇവരാണ് തന്റെ ജീവിതത്തിലെ ഏറ്റവും ധൈര്യവതിയായ സ്ത്രീകളെന്നും താരം വ്യക്തമാക്കിയിരുന്നു.

നടിയെ കടന്നാക്രമിക്കരുതെന്ന അഭ്യര്‍ത്ഥന

തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് നടി ആക്രമിക്കപ്പെട്ടത്. ആ സംഭവത്തിന് ശേഷം പൃഥ്വിരാജ് ചിത്രമായ ആദം ജോണിലാണ് നടി അഭിനയിച്ചത്. ലൊക്കേഷനിലെത്തിയ നടിക്ക് മുന്നില്‍ നിന്നും മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയിരുന്നു. അവളെ കടന്നാക്രമിക്കരുതെന്ന് പൃഥ്വിരാജ് മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചിരുന്നു.

വനിതാസംഘടനയ്ക്ക് ശക്തമായ പിന്തുണ

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് മലയാള സിനിമയില്‍ വനിതാ സംഘടന രൂപീകരിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതകള്‍ ഒരുമിച്ച് രൂപം നല്‍കിയ വിമന്‍ ഇന്‍ സിനിമ കളക്ടിടീവിന് പൃഥ്വിരാജ് പിന്തുണ അറിയിച്ചിരുന്നു.

അമ്മയുടെ നിര്‍ണ്ണായക യോഗത്തില്‍ പൃഥ്വിരാജിന്‍റെ നിലപാട്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതോടെ താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നിര്‍ണ്ണായക യോഗം നടത്തിയിരുന്നു. ശക്തമായ തീരുമാനങ്ങളുമായിട്ടാണ് പൃഥ്വിരാജ് എക്‌സിക്യൂട്ടിവ് മീറ്റിംഗിന് എത്തിയത്. ഞങ്ങള്‍ ഒരാവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്. അത് പരിഗണിക്കുമെന്നാണ് വിശ്വാസം. അല്ലെങ്കില്‍ ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കുമെന്നായിരുന്നു എക്‌സിക്യൂട്ടീവ് യോഗത്തിനെത്തിയ പൃഥ്വി മാധ്യമങ്ങളോട് പറഞ്ഞത്.

ഒാണപ്പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കില്ല

ചാനലുകളുടെ ഒാണപ്പരിപാടിയില്‍ സഹകരിക്കേണ്ടെന്ന തീരുമാനത്തിലാണ് താരങ്ങള്‍. എന്നാല്‍ അവിടെയും പൃഥ്വി വ്യത്യസ്തനാണ്. പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് താരം അറിയിച്ചിട്ടുള്ളത്.

അമ്മയിലെ നേതൃമാറ്റത്തെക്കുറിച്ച്

നേതൃമാറ്റം വേണ്ടെന്നും നേതൃസ്ഥാനത്ത് മുതിര്‍ന്നവര്‍ തന്നെ തുടരണം എന്നുമാണ് പൃഥ്വി പറഞ്ഞത്. സംഘടനയില്‍ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അത്തരം വാര്‍ത്തകള്‍ തെറ്റാണ്. കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകള്‍ മാറ്റം വന്നേക്കാം അതിനുത്തരം നേതൃമാറ്റം അല്ലെന്ന് പൃഥ്വി വ്യക്തമാക്കി.

English summary
Aju Varghese supports Prithviraj.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam