»   » മേക്കോവര്‍ നടത്താന്‍ അജു വര്‍ഗ്ഗീസിന് പ്രചോദനമായ സൂപ്പര്‍സ്റ്റാര്‍ ?

മേക്കോവര്‍ നടത്താന്‍ അജു വര്‍ഗ്ഗീസിന് പ്രചോദനമായ സൂപ്പര്‍സ്റ്റാര്‍ ?

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ന് മലയാള സിനിമില്‍ ഒഴിച്ചുകൂടാനാകാത്ത ഹാസ്യ താരങ്ങളില്‍ ഒരാളാണ് അജു വര്‍ഗ്ഗീസ്. ഒരേ സമയം അജുവിന്റെ രണ്ടും മൂന്നും സിനിമകള്‍ തിയേറ്ററില്‍ ഓടുന്നു. ഓരോ ചിത്രത്തിലും വ്യത്യസ്തത കണ്ടെത്താനും അജു ശ്രമിക്കുന്നുണ്ട്.

പ്രേക്ഷകരെ ഞെട്ടിച്ച മലയാളത്തിലെ അഞ്ച് നടന്മാരുടെ മേക്കോവര്‍; കാണൂ

സമീപകാലത്ത് റിലീസ് ചെയ്ത ടു കണ്‍ട്രീസ്, കൊഹിനൂര്‍, ഷാജഹാനും പരീക്കുട്ടിയും, പ്രേതം, ആന്‍ മരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങളിലൊക്കെ അജു വ്യത്യസ്തമായ ഗെറ്റപ്പിലാണ് എത്തിയത്. റിലീസിന് തയ്യാറെടുക്കുന്ന ഒരേ മുഖം എന്ന ചിത്രത്തില്‍ തൊണ്ണൂറുകളിലെ കോളേജ് പയ്യനായി അജു അഭിനയിക്കുന്നു.

 aju-varghese

ഇത്തരത്തില്‍ വേഷപ്പകര്‍ച്ച നടത്താന്‍ തനിക്ക് പ്രചോദനമായ മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറിനെ കുറിച്ച് അജു വര്‍ഗ്ഗീസ് പറയുകയുണ്ടായി. തനിക്ക് മാത്രമല്ല, എല്ലാ യുവതാരങ്ങള്‍ക്കും അദ്ദേഹം പ്രചോദനമാണെന്ന് അജു പറയുന്നു.

മറ്റാരുമല്ല, മമ്മൂട്ടിയാണ് ആ താരരാജാവ്. മമ്മൂട്ടിയുടെ വിവിധ ചിത്രങ്ങളിലെ ഗെറ്റപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫോട്ടോയ്‌ക്കൊപ്പം ഫേസ്ബുക്കിലൂടെയാണ് അജു ഇക്കാര്യം പറഞ്ഞത്.

കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും, ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്തത കണ്ടെത്തുന്നതിലും മാത്രമല്ല, വ്യക്തിപരമായും മമ്മൂട്ടി പ്രചോദനമാണെന്ന് പറഞ്ഞ പല യുവതാരങ്ങളുമുണ്ട്. ദുല്‍ഖര്‍ സല്‍മാന് എല്ലാ കാര്യത്തിലും വാപ്പച്ചിയാണ് റോള്‍ മോഡല്‍. മമ്മൂട്ടിയുടെ കുടുംബത്തോടുള്ള അടുപ്പമാണത്രെ ആസിഫ് അലിയ്ക്ക് പ്രചോദനമായത്. മെഗാസ്റ്റാറിന്റെ സ്റ്റൈല്‍ പ്രചോദനമാണെന്ന് പറഞ്ഞവരാണ് നിവിനും ദിലീപുമൊക്കെ.

അജു വര്‍ഗ്ഗീസിന്റെ ഫോട്ടോസിനായി...

English summary
Mammootty has been a role model for many of the young actors out there in the Malayalam film industry. Many of them have spoken about the ways in which the Megastar has inspired them a lot. Recently, actor Aju Varghese, who is on a high after back-to-back successes, took to Facebook to speak about the way in which Mammootty has inspired him a lot

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam