നിവിന്‍ പോളിക്കിട്ട് നൈസായൊരു കൊട്ടുമായി അജു! സംഭവം ശരിയാണല്ലോയെന്ന് ആരാധകരും! കാണൂ!

മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന സിനിമയിലൂടെയാണ് അജു വര്‍ഗീസും നിവിന്‍ പോളിയും തുടക്കം കുറിച്ചത്. വിനീത് ശ്രീനിവാസന്റെ ബാച്ച്‌മേറ്റായിരുന്നു അജു. എഞ്ചിനിയറിങ്ങ് പഠനത്തിനിടയിലെ ആ സൗഹൃദം സിനിമയിലെത്തിയപ്പോഴും അതേ പോലെ നിലനിര്‍ത്തിയിരുന്നു ഇവര്‍. നിവിന്‍ പോളിയും മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് തുടക്കം കുറിച്ചത്. ഗൗരവപ്രകൃതക്കാരനായ പ്രകാശനായാണ് താരമെത്തിയത്. തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നവരാണ് ഇരുവരും. സിനിമയിലെ മാത്രമല്ല ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുണ്ട്. ട്രോളര്‍മാരുടെ പ്രിയതാരമാണ് അജു വര്‍ഗീസ്. രസകരമായ ട്രോളുകള്‍ ആസ്വദിക്കാറുണ്ടെവന്ന് പല താരങ്ങളും പറഞ്ഞിരുന്നു.

ട്രോളര്‍മാരെ വെല്ലുന്ന തരത്തിലുള്ള ട്രോളുകളുമായാണ് താരത്തിന്റെ വരവ്. തന്റെ ചിത്രങ്ങള്‍ക്ക് താരം നല്‍കുന്ന കിടിലന്‍ തലക്കെട്ടിനെക്കുറിച്ചും ആരാധകര്‍ ശ്രദ്ധിച്ചിരുന്നു. എങ്ങനെ ഇത് സാധിക്കുന്നുവെന്ന തരത്തിലുള്ള ചോദ്യമുന്നയിച്ചായിരുന്നു പലരുമെത്തിയത്. ഇപ്പോഴിതാ അത്തരത്തിലുള്ളൊരു ട്രോളും പങ്കുവെച്ചാണ് താരമെത്തിയിട്ടുള്ളത്. സെല്‍ഫ് ട്രോളല്ല ഇത്തവണത്തെ ഇര അടുത്ത സുഹൃത്തായ നിവിന്‍ പോളിയാണ്. നിവിനെ സെറ്റിലേക്കെത്തിക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് നേരത്തെ താരം തുറന്നുപറഞ്ഞിരുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ വിനീതിന്റെ അസോസിയേറ്റായും അജു പ്രവര്‍ത്തിച്ചിരുന്നു.

Nivin Pauly

നിവിന്‍ പോളി നായകനായെത്തുന്ന സിനിമയാണെങ്കില്‍ ഇത്തരം രംഗങ്ങള്‍ കൂടിയേ തീരൂയെന്ന ട്രോളുമായാണ് അജു വര്‍ഗീസ് എത്തിയിട്ടുള്ളത്. പ്രേമം, ആക്ഷന്‍ ഹീറോ ബിജു, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ സിനിമകളിലെ രംഗത്തോട് ചേര്‍ത്ത് വെച്ചാണ് പുതിയ കണ്ടെത്തല്‍. നായകനായി നിവിന്‍ പോളിയാണ് വരുന്നതെങ്കില്‍ ഭിത്തിയില്‍ കേറ്റുന്ന രംഗം നിര്‍ബന്ധമാണെന്നാണ് അജുവിന്റെ ട്രോള്‍. ധ്യാന്‍ ശ്രീനിവാസന്റെ കന്നി സംവിധനമായ ലവ് ആക്ഷന്‍ ഡ്രാമയിലും ഈ കീഴ് വഴക്കം തെറ്റിക്കുന്നില്ലെന്നും താരം കുറിച്ചിട്ടുണ്ട്. അജു വര്‍ഗീസിന്റെ പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X