അജു വര്‍ഗീസിന് ഇരട്ടക്കുട്ടികള്‍ പിറന്നു!!
'വെള്ളിമൂങ്ങ'യുടെ സന്തോഷം അജു വര്‍ഗീസിനെ സംബന്ധിച്ച് വലിയ ആഘോഷമാണ്. ഇപ്പോഴും അതിന്റെ ആഘോഷത്തിലാണ് അജു. ഫേസ്ബുവക്കിലെ ഓരോ പോസ്റ്റിലും ആ സന്തോമുണ്ട്. അതിനിടയില്‍ ഗുരു എന്ന് മനസ്സില്‍ സ്ഥാനം കൊടുത്ത വിനീത് ശ്രീനിവാസനൊപ്പം ഒരു ചിത്രം ചെയ്യുന്ന സന്തോമാണ് ഇപ്പോള്‍. 'ഓര്‍മയുണ്ടോ ഈ മുഖ'മെന്ന് പേരിട്ടിരിക്കുന്ന ചിത്രം വൈകാതെ തിയേറ്ററിലെത്തും.
ഈ സന്തോഷത്തിനിടെ അജുവിനിതാ ഒരു ഡബ്ള്‍ സന്തോഷം. അജു വര്‍ഗീസിന്റെ ഭാര്യ അഗസ്റ്റീന പ്രസവിച്ചു. ഇരട്ടകുട്ടികള്‍. ഒരാണും ഒരു പെണ്ണും. അമ്മയും മക്കളും സുഖമായിരിക്കുന്നു. അജു വര്‍ഗീസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കുറച്ച് മുമ്പ് ആശംസകളറിയിച്ച് നിവിന്‍ പോളിയുടെ വാളിലും പോസ്റ്റ് കണ്ടു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അജു വര്‍ഗീസിന്റെയും അഗസ്റ്റീനയുടെയും വിവാഹം കഴിഞ്ഞത്. കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു അഗസ്റ്റീന.
അജുവിന്റെയും അഗസ്റ്റീനയുടെയും പ്രണയവിവാഹമാണെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ അഗസ്റ്റീനയെ താന്‍ സുഹൃത്തുക്കള്‍ വഴി പരിചയപ്പെട്ടതാണെന്നും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണെന്നും അജു തന്നെ പിന്നീട് അറിയിച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസന്റെ 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബി'ലൂടെ മലയാള സിനിമയിലേക്കെത്തിയ അജു വര്‍ഗീസ്, ഇപ്പോള്‍ 'വെള്ളിമൂങ്ങ'യുടെ വിജയം ആഘോഷിക്കുകയാണ്. കൈനിറയെ ചിത്രങ്ങളുമായി അജു തിരക്കിലുമാണ്.


Click it and Unblock the Notifications











