twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യ ഓഡീഷന്‍ മുതല്‍ ഒപ്പമുളളവന്‍, പ്രിയ സുഹൃത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് അജു വര്‍ഗീസ്‌

    By Midhun Raj
    |

    മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടതാരമായ നടനാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചുകൊണ്ടാണ് നടന്‍ മോളിവുഡിന്റെ അവിഭാജ്യ ഘടകമായത്. അജുവിനൊപ്പം നിവിന്‍ പോളി, ഭഗത് മാനുവല്‍, ശ്രാവണ്‍, ഹരികൃഷ്ണന്‍ തുടങ്ങിയവരും മലര്‍വാടിയിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്‌. ഇവരില്‍ നിവിന്‍ പോളി സൂപ്പര്‍ താരമായപ്പോള്‍ നായകനായും സഹനടനായുമുളള വേഷങ്ങളില്‍ അജുവും ഭഗതും തിളങ്ങിയിരുന്നു.

    ഇവര്‍ക്കൊപ്പം ഹരികൃഷ്ണനും ചില സിനിമകളില്‍ അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയിലാണ് ഇവരെല്ലാം വീണ്ടും ഒന്നിച്ചത്. അതേസമയം മലര്‍വാടി ഓഡീഷന്‍ മുതല്‍ തന്റെ കൂടെയുളള സുഹൃത്തിന് ജന്മദിനാശംസ നേര്‍ന്നുകൊണ്ടുളള അജു വര്‍ഗീസിന്റെ പുതിയ പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

    ഭഗതിന്റെ 34ാം പിറന്നാളിന്

    ഭഗത് മാനുവലിന്റെ 34ാം പിറന്നാളിന് പ്രിയ സുഹൃത്തിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചാണ് അജു എത്തിയത്. ഒപ്പം പ്രിയ സുഹൃത്തിനെ കുറിച്ച് നടന്‍ കുറിച്ച കാര്യങ്ങളും ശ്രദ്ധേയമായിരുന്നു. അജു വര്‍ഗീസിന്റെ പുതിയ സിനിമയായ സാജന്‍ ബേക്കറിയില്‍ ഭഗതും എത്തുന്നുണ്ട്. ചിത്രത്തില്‍ തരകന്‍ അച്ചായന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.

    സന്തോഷ ജന്മദിനം

    സന്തോഷ ജന്മദിനം തരകന്‍ അച്ചായന്‍ എന്ന് കുറിച്ചുകൊണ്ടാണ് ഭഗതിന്റെ ജന്മദിനത്തില്‍ അജു വര്‍ഗീസിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ജീവിതത്തിലെ ആദ്യത്തെ ഓഡീഷന്‍ മുതല്‍ എന്ത് സഹായത്തിനും കൂടെ നില്‍ക്കുന്നതിന് നന്ദി. ആദ്യ ചിത്രമായ മലര്‍വാടി മുതല്‍ ഇപ്പോള്‍ സാജന്‍ ബേക്കറി വരെ, നമ്മളെ ഒന്നിച്ച് സ്‌ക്രീനില്‍ കാണാനാകുന്നത് വലിയ സന്തോഷമാണെന്നും അജു വര്‍ഗീസ് ഭഗതിനൊപ്പമുളള ചിത്രത്തിനൊപ്പം കുറിച്ചു.

    ഒപ്പം ജീവിതത്തിലെ

    ഒപ്പം ജീവിതത്തിലെ സന്തോഷം നിറഞ്ഞ യാത്ര തുടരാനാകട്ടെയെന്നും അജു സുഹൃത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് കുറിച്ചു. 2010ലായിരുന്നു വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമായ മലര്‍വാടി പുറത്തിറങ്ങിയത്. അടുത്തിടെയാണ് സിനിമയുടെ പത്താം വാര്‍ഷികം അണിയറപ്രവര്‍ത്തകര്‍ ആഘോഷിച്ചത്. വിനീതിന്റെ തന്നെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം ദിലീപിന്റെ നിര്‍മ്മാണത്തിലാണ് ഒരുങ്ങിയത്.

    അന്ന് പുതിയ താരങ്ങള്‍ക്കൊപ്പം

    അന്ന് പുതിയ താരങ്ങള്‍ക്കൊപ്പം നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ശ്രീനിവാസന്‍, ജനാര്‍ദ്ധനന്‍, സലീംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ലിഷോയ്, കോട്ടയം നസീര്‍ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കിയ ചിത്രത്തിന് പി ശ്രീകുമാറാണ് ക്യാമറ കൈകാര്യം ചെയ്തത്.

    മലര്‍വാടിക്ക് പിന്നാലെ

    മലര്‍വാടിക്ക് പിന്നാലെ വിനീത് ശ്രീനിവാസന്‍ ഒരുക്കിയ തട്ടത്തിന്‍ മറയത്തും നിവിനും അജുവിനും ഭഗതിനുമെല്ലാം ബ്രേക്ക് നല്‍കിയ ചിത്രമാണ്. തുടര്‍ന്ന് നിവിന്‍ പോളി നായകവേഷങ്ങളില്‍ കൂടുതല്‍ തിളങ്ങിയപ്പോള്‍ അജുവും ഭഗതുമെല്ലാം സഹനടനായുളള വേഷങ്ങളിലാണ് ഇന്‍ഡസ്ട്രിയില്‍ കൂടുതല്‍ സജീവമായിരുന്നത്.

    Read more about: aju varghese bhagath manuel
    English summary
    Aju varghese wishes happy birthday to his malarvadi arts club movie costar bagath manuel
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X