»   » അജു വര്‍ഗീസിന് വീണ്ടും ഇരട്ട കുട്ടികള്‍

അജു വര്‍ഗീസിന് വീണ്ടും ഇരട്ട കുട്ടികള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

യുവനടന്‍ അജു വര്‍ഗീസ് ഇരട്ട കുട്ടികളുടെ അച്ഛനാണ്. ഇവാനും ജുവാനയുമാണ് ആ ഇരട്ടക്കുട്ടികള്‍. ഇപ്പോഴിതാ അജുവിനും ഭാര്യ അഗസ്റ്റീനയ്ക്കും വീണ്ടും ഇരട്ടകുട്ടികള്‍ ജനിച്ചു. ഇത്തവണ രണ്ട് ആണ്‍കുട്ടികളാണെന്നാണ് വിവരം.

ജേക്, ലൂക് എന്നാണ് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. ആദ്യത്തെ ഇരട്ടകുട്ടികളാണെന്ന് കേട്ടപ്പോള്‍ അജു വളരെ എക്‌സൈറ്റാഡായിരുന്നു. സിനിമാ മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ അജു തന്നെ ഇക്കാര്യം പറഞ്ഞിരുന്നു.

aju-family-01

ഇരട്ടകുട്ടികളാണെന്ന് പറയുമ്പോള്‍ എല്ലാവരും ചോദിക്കാറുണ്ട്. രണ്ടുപേരെയും നോക്കാന്‍ ബുദ്ധിമുട്ടല്ലേ എന്ന്. പക്ഷേ അങ്ങനെ ഒരു ബുദ്ധിമുട്ട് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അജു പറഞ്ഞിരുന്നു.

വിനീതിന്റെ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ അജുവിന്റെ ആദ്യത്തെ ഇരട്ടകുട്ടികള്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്നെ കുട്ടികളെ അഭിനയിപ്പിക്കാന്‍ താത്പര്യമില്ലെന്നാണ് അജു പറഞ്ഞത്.

അജുവിന്റെ ഫോട്ടോസിനായി...

English summary
Aju vargheses, Augustina kids.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam