അമ്മയിൽ നിന്ന് ദിലീപിനെ പുറത്താക്കാൻ മോഹൻലാലിനോട് ആവശ്യപ്പെട്ടു!! മന്ത്രിയുടെ വെളിപ്പെടുത്തൽ....
പത്മപ്രിയ ഹൈക്കോടതിയില്‍ നല്‍കിയ കേസിന് പൂര്‍ണ പിന്തുണ നല്‍കും
കഴിഞ്ഞ കുറച്ചു നാളുകളായി മലയാള സിനിമ ലോകത്ത് നിന്ന് അത്ര സുഖകരമായ വാർത്തകളല്ല കേട്ട് വരുന്നത്. നടിയ്ക്ക് നേരെയുണ്ടായ ആക്രമണം മുതൽ അമ്മയിലുണ്ടായ ഭിന്നപ്പ് വരെ ഇതിന്റെ തുടർക്കഥയാണ്. നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായി ദിലീപ് ജയിൽ പോയതിനു ശേഷമാണ് അമ്മയിൽ ആഭ്യന്തര യുദ്ധ തുടങ്ങിയത്. സംഘടനയിലെ പ്രശ്നപരിഹാരത്തിന് സർക്കാർവരെ ഇടപെട്ടിരുന്നു.
നടൻ ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയിലെ വനിത സംഘടനയായ ഡബ്ല്യൂസിസി അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിനു വേണ്ടി അമ്മയിലേയ്ക്ക് പലത തവണ കത്തുകൾ നൽകിയിരുന്നു. പ്രശ്നം കൂടുതൽ സങ്കീർണ്ണമായതിനൊടുവിൽ ദിലിപിൽ നിന്ന് അമ്മ രാജി എഴുതി വാങ്ങികയായിരുന്നു. ഈ വിഷയത്തിൽ സുപ്രധാന വെളിപ്പെടുത്തലുമായി മനത്രി എകെ ബാലൻ രംഗത്തെത്തിയിട്ടുണ്ട്.

ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കണമെന്ന് താൻ മോഹൻലാലിനോട് അവശ്യപ്പെട്ടിരുന്നു എന്ന് ബാലൻ വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കുന്നത് കൂടാതെ പരാതികൾ പരിഹരിക്കാനുളള ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും, ആക്രമിക്കപ്പെട്ട നടിയ്ക്ക് ആവശ്യമായ എല്ലാ സാമ്പത്തിക- നിയമ സഹായങ്ങൾ നൽകണമെന്നും മോഹൻലാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടി പത്മപ്രിയ ഹൈക്കോടതിയിൽ നൽകിയ കേസിന് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കൂടാതെ മോഹൻലാലിന്റെ സമീപനത്തെ നല്ല രീതിയിൽ എടുക്കണമെന്നും അദ്ദേഹം മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications











