»   » അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന ഒരു മലയാള ഹ്രസ്വ ചിത്രം; ഇത് അഭിമാന നിമിഷം

അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന ഒരു മലയാള ഹ്രസ്വ ചിത്രം; ഇത് അഭിമാന നിമിഷം

Written By:
Subscribe to Filmibeat Malayalam

ഫീച്ചര്‍ ചിത്രങ്ങളെ വെല്ലുന്ന ചില മികച്ച ഹ്രസ്വ ചിത്രങ്ങള്‍ മലയാളത്തില്‍ സംഭവിക്കാറുണ്ട് എന്നത് ഒരു വസ്തുതയാണ്. അങ്ങനെ ഒരു മലയാള സിനിമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുകയാണ്, അകം പുറം!!

സിനിമയോടും കഥകളോടും അടങ്ങാത്ത ഭ്രമമുള്ള അഭിലാഷ് പുരുഷോത്തന്‍ കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് അകം പുറം. ലണ്ടനില്‍ വച്ചു നടക്കുന്ന ഹക്കിനി അറ്റിക് എന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഡ്രാമ കാറ്റഗറിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുകയാണ് ഈ ചിത്രം.

 akam-puram

ഹ്രസ്വ ചിത്രങ്ങള്‍ക്ക് പൊതുവെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സാധ്യതകള്‍ കുറവാണ് എന്ന സാഹചര്യം നിലനില്‍ക്കെ, മലയാളത്തില്‍ നിന്നൊരു ഹ്രസ്വ ചിത്രത്തിന് ക്ഷണം ലഭിച്ചത് തീര്‍ത്തും അഭിമാനകരം തന്നെ. ആഗസ്റ്റ് 30 ന് വൈകിട്ട് ഹക്കിനി അറ്റിക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അഭിലാഷിന്റെ അകം പുറം പ്രദര്‍ശിപ്പിയ്ക്കും. ബാങ്ക് ഉദ്യോഗസ്ഥനായ അഭിലാഷിന്റെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം

ജയിലില്‍ നിന്നും കോടതിയിലേക്ക് കൊണ്ടു പോകുന്ന ഒരു പ്രതിയുടെയും രണ്ട് പോലീസുകാരുടെയും കഥയാണ് ചിത്രം. 14 മിനിട്ടുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ചിത്രം തുടര്‍ച്ചയായി ഏഴ് മണിക്കൂറുകള്‍ കൊണ്ടാണ് ചിത്രീകരിച്ചത്. മനുഷ്യന്റെ പല സാഹചര്യങ്ങളിലേക്കും സംഘര്‍ഷഭരിതമായ ചിന്തകളിലേക്കുമാണ് സിനിമ നമ്മെ കൂട്ടി കൊണ്ടു പോകുന്നത്.

ശരത് ദാസ്, പ്രേം ലാല്‍, അരുണ്‍ പുനലൂര്‍, പ്രവീണ്‍ കൃഷ്ണന്‍, സതീഷ് എന്നിവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നു. മാധ്യമപ്രവര്‍ത്തകനായ രതീഷ് അനിരുദ്ധാണ് അകം പുറം നിര്‍മിച്ചിരിയ്ക്കുന്നത്. ലിജു അംബലംകുന്ന് ക്യാമറയും സുജേഷ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിയ്ക്കുന്നു. മിഥുന്‍ മുരളിയാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിയ്ക്കുന്നത്

English summary
Malayalam short film Akam Puram got selected international films in Hackney Attic International film festival, London

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam