ആരാധിക തന്നെ പൃഥ്വിയുടെ നായികയാവുന്നു, ആരാധികയാരാണെന്നോ?

ഒരു ആരാധിക തന്നെ പൃഥ്വി രാജിന്റെ ചിത്രത്തില്‍ നായികയായാലോ. അതേ പൃഥ്വിയുടെ ആരാധിക അദ്ദേഹത്തിന്റെ ചിത്രത്തില്‍ നായികയാവുന്നു. ഇനി ആരാധികയാരാണെന്ന് ആലോചിച്ച് തലപുകയ്‌ക്കേണ്ട. നടി അകാന്‍ഷ പുരി. പൃഥ്വിയുടെ കടുത്ത ആരാധികയാണ് താനെന്നാണ് അകാന്‍ഷ പറയുന്നത്. പ്രെയിസ് ദി ലോര്‍ഡ് എന്നി ചിത്രത്തിലെ ദില്ലി മലയാളിയായ അകാന്‍ഷയുടെ ആനി എന്ന കഥാപാത്രത്തെ ആരും മറക്കാനിടയില്ല.

പ്രെയിസ് ദി ലോര്‍ഡിന് ശേഷം സാമ്രാജ്യം 2 വിലും അകാന്‍ഷ വേഷമിട്ടു. ഇപ്പോഴിതാ നാദിര്‍ഷ സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തില്‍ പൃഥ്വിയുടെ നായികയാവുകയാണ് അകാന്‍ഷ. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, ആസിഫലി, നമിത പ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് അമര്‍ അക്ബര്‍ ആന്റണി.

Pruthvi Akansha

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ അകാന്‍ഷ എത്തിയത്. പൃഥ്വിയുടെ ആരാധികയായതിനാല്‍ തന്നെ അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നതില്‍ തനിയ്‌ക്കേറെ സന്തോഷമുണ്ടെന്നും അകാന്‍ഷ പറയുന്നു.

Akansha

ആദ്യം മലയാള സിനിമയില്‍ അഭിനയിക്കാന്‍ ഭാഷ പ്രശ്‌നമായിരുന്നെങ്കിലും ഇപ്പോള്‍ ആ കുഴപ്പമില്ലെന്നും നടി പറയുന്നു. അടുത്തതായി ഒരു ബോളിവുഡ് ചിത്രവും അകാന്‍ഷയുടെ പരിഗണനയിലുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X