ആകാന്‍ക്ഷ പൂരിയും മലയാളത്തിലേക്ക്
അന്യഭാഷാ നടിമാരെയും പുതുമുഖ താരങ്ങളെയും മലയാളം അകമഴിഞ്ഞ് സ്വീകരിച്ചിട്ടുണ്ട്. ഇനിയാ പട്ടികയില്‍ നോര്‍ത്തിന്ത്യന്‍താരം ആകാന്‍ഷ പൂരിയും. മമ്മൂട്ടി നായകനാകുന്ന പ്രെയ്‌സ് ദി ലോര്‍ഡ് എന്ന ചിത്രത്തിലൂടെയാണ് ആകാന്‍ക്ഷ മലയാളത്തിലേക്ക് തുടക്കം കുറിക്കുന്നത്.
ഇമ്മാനുവലിന് ശേഷം മമ്മൂട്ടിയും റീനു മാത്യുവും താരജോഡികളാകുന്ന ചിത്രത്തില്‍ ഒട്ടും പ്രാധാന്യം കുറയാത്ത ഒരു വേഷത്തില്‍ തന്നെയാണ് ആകാന്‍ക്ഷയുടെയും വരവ്. സാള്‍ട്ട് ആന്റ് പെപ്പപ്പറിലെ കെ ടി മിറാഷിനെ ഓര്‍മയില്ലെ. അഹമ്മദ് എന്നാണ് ആ നടന്റെ യഥാര്‍ത്ഥ പേര്. അഹമ്മദിന്റെ ജോഡിയായാണ് ആകാന്‍ഷ എത്തുന്നത്. അഹമ്മദിനെ സംബന്ധിച്ചിടത്തോളം കരിയറിലെ ഏറ്റവും പ്രാധാന്യമുള്ള വേഷം തന്നെയായിരിക്കും പ്രെയ്‌സ് ദ ലോര്‍ഡിലേത്.

സക്കറിയയുടെ ചെറുകഥയെ ആധാരമാക്കി നവാഗതനായ ഷിജു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പാലക്കാരന്‍ അച്ചായന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ജോയ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരു പള്ളിവികാരിയുടെ വേഷത്തില്‍ ഇന്നസെന്റും എത്തുന്നുണ്ട്. മറ്റൊരു പ്രധാന വേഷത്തില്‍ ഇന്ദ്രന്‍സും എത്തുന്നു. ടിപി ദേവരാജനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ജോയി എന്ന കര്‍ഷകന്റെ ജീവിതത്തിലേക്ക് എത്തുന്ന രണ്ടുപേര്‍ അദേഹത്തിന്റെ കാഴ്ചപ്പാടുകളെ തന്നെ മാറ്റി മറിക്കുന്നത് ആണ് ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടിയ്‌ക്കൊപ്പം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ആകാന്‍ക്ഷ പങ്കുവയ്ക്കുന്നു. ആഷി എന്ന തന്റെ ചെല്ലപ്പേരാണ് ലൊക്കേഷിനില്‍ എല്ലാവരും വിളിക്കുന്നതെന്നും അതുകൊണ്ട് ഒരു അന്യഭാഷാ ചിത്രത്തിലാണെന്ന തോന്നിലില്ലെന്നും ആകാന്‍ഷ പറഞ്ഞു.


Click it and Unblock the Notifications