മമ്മൂട്ടി എന്റെ സ്‌റ്റൈല്‍ ഐക്കണ്‍: ആകാന്‍ഷ
നിക്കി ഗില്‍റാണി, നന്ദിത, ആകാന്‍ഷ പൂരി അങ്ങനെ നീളുന്നു മോഡലിങിലൂടെ മലയാളസിനിമയിലെത്തിയ യുവ നായികമാരുടെ നിര. നിക്കി ഗില്‍റാണിയുടെ 1983 എന്ന ചിത്രവും നന്ദിതയുടെ ലണ്ടന്‍ ബ്രിഡ്ജുമെല്ലാം കണ്ട് പ്രേക്ഷകര്‍ അവരെ വിലയിരുത്തി. ഇനി റിലീസാകുന്നത് ആകാന്‍ഷ പൂരിയുടെ കന്നി ചിത്രമായ പ്രെയ്‌സ് ദി ലോര്‍ഡാണ്.
മമ്മൂട്ടിയെപ്പോലൊരു സൂപ്പര്‍സ്റ്റാറിനൊപ്പം തന്നെ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ആകാന്‍ഷ. മമ്മൂട്ടി എന്റെ സ്റ്റൈല്‍ ഐക്കണാണെന്നാണ് ആകാന്‍ഷ പറയുന്നത്. പ്രെയ്‌സ് ദി ലോര്‍ഡ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ തനിക്ക് ലഭിച്ച നല്ല അനുഭവങ്ങള്‍ എന്നെ മലയാള സിനിമയുടെയും കേരളത്തിന്റെയും പ്രണയിനിയാക്കിയെന്ന് ആകാന്‍ഷ പുരി പറയുന്നു.
ആകാന്‍ഷപുരിയുടെ വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ

ആകാന്‍ഷപുരിയുടെ വിശേഷങ്ങള്‍
ആകാന്‍ഷപുരി. മധ്യപ്രദേശില്‍ ജനിച്ചു. മോഡലിങ്ങലൂടെ അഭിനയത്തിലേക്ക് കാലെടുത്തുവച്ച യുവ പ്രതിഭ.

ആകാന്‍ഷപുരിയുടെ വിശേഷങ്ങള്‍
കന്നഡ സിനിമകളിലൂടെയാണ് ആകാന്‍ഷയുടെ തുടക്കം. അതിന് ശേഷം തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. അത് കൂടാതെ നിരവധി പരസ്യ ചിത്രങ്ങളിലൂടെയും ആകാന്‍ഷ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.

ആകാന്‍ഷപുരിയുടെ വിശേഷങ്ങള്‍
ഒരു കന്നഡ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും ആകാന്‍ഷയെ കാണാന്‍ കണുന്നത്.

ആകാന്‍ഷപുരിയുടെ വിശേഷങ്ങള്‍
പ്രെയ്‌സ ദി ലോര്‍ഡ് ആകന്‍ഷയുടെ പുറത്തിറങ്ങുന്ന ആദ്യത്തെ ചിത്രമാണ്. എന്നാല്‍ ആദ്യം ചെയ്തു തീര്‍ത്തത് ഉണ്ണി മുകുന്ദന്‍ നായകനാകുന്ന സമ്രാജ്യമാണ്.

ആകാന്‍ഷപുരിയുടെ വിശേഷങ്ങള്‍
മമ്മൂട്ടി സര്‍ എന്റെ സ്റ്റൈല്‍ ഐക്കണാണെന്നാണ് ആകാന്‍ഷ പുരി പറയുന്നത്.

ആകാന്‍ഷപുരിയുടെ വിശേഷങ്ങള്‍
ആദ്യ ചിത്രത്തില്‍ ലഭിച്ച നല്ല അുഭവങ്ങള്‍ എന്നെ മലയാള സിനിമകളുടെയും കേരളത്തിന്റെയും പ്രണയിനിയാക്കിയെന്ന് ആകാന്‍ഷ പറുന്നു

ആകാന്‍ഷപുരിയുടെ വിശേഷങ്ങള്‍
ആനിയെന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആകാന്‍ഷ പുരി അവതരിപ്പിക്കുന്നത്. ഉത്തരേന്ത്യയില്‍ ജനിച്ചുവളര്‍ന്ന മലയാളി പെണ്‍കുട്ടിയാണ് ആനി എന്ന കഥാപാത്രം

ആകാന്‍ഷപുരിയുടെ വിശേഷങ്ങള്‍
എന്റെ സ്വഭാവത്തില്‍ പലതും ആനിക്കുണ്ടെന്ന് ആകാന്‍ഷപുരി പറയുന്നു. അതുകൊണ്ട് തന്നെ എനിക്ക് സ്വയം കണ്ടെത്താന്‍ കഴിഞ്ഞ സിനിമയാണ് പ്രെയ്‌സ് ദി ലോര്‍ഡ്- ആകാന്‍ഷ പറഞ്ഞു.

ആകാന്‍ഷപുരിയുടെ വിശേഷങ്ങള്‍
ആകാന്‍ഷ തന്നെയാണ് ആനി എന്ന കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തത്. മലയാളം അത്ര നന്നായി സംസാരിക്കാത്ത ആനിക്ക് വേണ്ടി ആകാന്‍ഷ മലയാളം പഠിച്ച് ഡബ്ബ് ചെയ്യുകയായിരുന്നത്രെ.

ആകാന്‍ഷപുരിയുടെ വിശേഷങ്ങള്‍
ബികോം കഴിഞ്ഞ ആകാന്‍ഷ ഇപ്പോള്‍ മുംബൈയില്‍ തനിച്ച് താമസിക്കുകയാണ്. മോഡലിങ്ങിലും സിനിമയിലും തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആകാന്‍ഷയുടെ തീരുമാനം


Click it and Unblock the Notifications











