ആകാശഗംഗ2 പേടിപ്പിക്കുന്നതിനോടൊപ്പം തന്നെ ചിരിപ്പിക്കും! ചിത്രങ്ങൾ വൈറലാകുന്നു..
1990 ൽ വിനിയൻ സംവിധാനം ചെയ്ത സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ആകാംശഗംഗ. ദിവ്യ ഉണ്ണി, മുകേഷ്, മയൂരി, റിയാസ് , സുകുമാരി, ഇന്നസെന്റ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം അന്ന് പ്രേക്ഷകരുടെ ഉറക്കം കെടുത്തിയിരുന്നു. ഇപ്പോഴിത വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്നുള്ള വാർത്ത ജനങ്ങളുടെ ഇടയിൽ ആകാംക്ഷ ജനിപ്പിച്ചിട്ടുണ്ട്. ആകാശഗംഗ2 ന്റെ ചിത്രീകരണം പൂർത്തിയായ വിവരം വിനയൻ തന്നെ പ്രേക്ഷകരമായി പങ്കുവെച്ചിരുന്നു.
ചിത്രത്തിന്റെ സ്റ്റിൽസുകളും അണിയറ കാഴ്ചകളും സംവിധായകൻ തന്നെ പ്രേക്ഷകർക്കായി പങ്കുവെച്ചിട്ടുണ്ട്. തുടക്കം മുതൽ തന്നെ ചിത്രത്തിനെ കുറിച്ചുള്ള വിശേഷങ്ങളും സിനിമയുടെ ഷൂട്ടിങ്ങ് ചിത്രങ്ങളും ഫേസ്ബുക്ക് പോജിലൂടെ സംവിധായകൻ പങ്കുവെച്ചിരുന്നു. കോമഡി ഹൊറർ ത്രില്ലർ ഗണത്തിൽ ഉൾപ്പെടുത്തുന്ന ചിത്രമായിരിക്കും ആകാശഗംഗ 2. പുറത്തു വന്ന ചിത്രങ്ങൾ ഇത്തരത്തിലുളളതാണ്.

ആകാശഗംഗ 2" ന്റെ ചിത്രീകരണം വിജയകരമായി പൂർത്തിയാക്കിയ വിവരം സസന്തോഷം അറിയിക്കട്ടെ.പ്രേക്ഷകരെ ഭയത്തിന്റെ മുൾ മുനയിൽ നിർത്താനും ഒപ്പം പൊട്ടിച്ചിരിപ്പിക്കാനും കഴിയുന്ന ഒരു കംപ്ലീറ്റ് എൻറർടൈനർ ആയിരിക്കും ഈ ചിത്രം..സഹായിക്കുകയും,സഹകരിക്കുകയും,
പ്രോൽസാഹിപ്പിക്കുകയും ചെയ്ത എല്പാ സുഹൃത്തുക്കൾക്കും അഭ്യുദയകാംഷികൾക്കും നന്ദി- വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.
ആകാശഗംഗ ആദ്യ ഭാഗം ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ തന്നെയാണ് രണ്ടാംഭാഗവും ചിത്രീകരിക്കുന്നത്. രമ്യ കൃഷ്ണൻ, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിലും തമിഴിലുമായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്.


Click it and Unblock the Notifications











