പ്രേക്ഷകർ കാത്തിരുന്ന ആ ചിത്രം എത്തി! ആകാശഗംഗ2 ന്റെ റിലീസിങ് തീയതി പുറത്ത്
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ആകാശഗംഗ 2. ചിത്രം നവംബർ 1 ന് തിയേറ്ററുകളിവ്‍ എത്തുന്നു. സംവിധായകൻ വിനയൻ തന്നെയാണ് ഇക്കാര്യ വെളിപ്പെടുത്തിയത്. ഇതിനോടകം പുറത്തു വന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. അതിനാൽ തന്നെ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് "ആകാശഗംഗ 2" റിലീസിംഗ് പ്ലാൻ ചെയ്തിരിക്കുന്നു.. ഗ്രാഫിക്സും അറ്റ്മോസ് ശബ്ദവ്യന്യാസവും മേക്കിംഗിലെ പ്രത്യേകതകളും ഒക്കെ ചേർന്ന് ഈ ചിത്രം ഒരു 100% എൻടർടൈനറായി പ്രേക്ഷകർക്കുമുന്നിൽ എത്തുകയാണ്...സ്ട്രെയിറ്റ് ലൈൻ സിനിമാസും എഫ്. സെമികോളനും ചേർന്ന് കേരളത്തിലെ 170 ൽ പരം തീയറ്ററുകളിൽ റിലീസു ചെയ്യുന്ന "ആകാശഗംഗ॥"ന് എല്ലാവിധ സപ്പോർട്ടും അനുഗ്രഹങ്ങളും പ്രതീക്ഷിക്കുന്നു.. വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.
മലയാളത്തിലും തമിഴിലുമായിട്ടാണ് ചിത്രം റിലീസിനെത്തുന്നത്. ദിവ്യഉണ്ണി ആദ്യഭാഗത്തിൽ അവതരിപ്പിച്ച മായയുടെ മകളുടെ കഥയിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. രമ്യ കൃഷ്ണൻ, ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, സലിം കുമാർ, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, പ്രവീണ, തെസ്നിഖാൻ, രാജമണി, ഹരീഷ് പേരടി, സുനിൽ സുഗത, ഇടവേള ബാബു, റിയാസ് ഖാൻ, സാജു കൊടിയൻ, നസീർ സംക്രാന്തി, വത്സല മേനോൻ, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് മറ്റ് പ്രധാനന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രകാശ് കുട്ടിയാണ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഹരീഷ് നാരായണനും രമേശ് നായരും ചേർന്നാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ബിജിപാൽ സംഗീതം.


Click it and Unblock the Notifications











