ആകാശ ഗംഗയിലെ 'പുതുമഴയായി വന്നു നീ' വീണ്ടും പ്രേക്ഷകരിലേക്ക്! റീമിക്‌സ് വേര്‍ഷന്‍ പുറത്ത്!

By Midhun Raj

വിനയന്റെ സംവിധാനത്തില്‍ 1999ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ആകാശ ഗംഗ. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ പുതുമഴയായി വന്നു നീ എന്ന ഗാനവും ആ സമയത്ത് തരംഗമായി മാറിയിരുന്നു. വര്‍ഷങ്ങള്‍ ശേഷം ഈ പാട്ട് വീണ്ടും റീമിക്സ് ചെയ്തിരിക്കുകയാണ്. വിനയന്റെ തന്നെ ആകാശ ഗംഗ 2വിലാണ് ഈ പാട്ടും ഉള്‍പ്പെടുത്തുന്നത്. സംവിധായകന്‍ തന്നെയായിരുന്നു ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

ബേണി ഇഗ്നേഷ്യസ് സംഗീതം നല്‍കിയ ഗാനത്തിന്റെ റീമിക്‌സ് വേര്‍ഷന്‍ പാടിയിരിക്കുന്നത് ആകാശ ഗംഗയിലെ നായകന്‍ റിയാസിന്റെ ഭാര്യ ഷബ്‌നമാണ്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ അവസാന ഘട്ട ജോലികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മാണിക്യശേരി കോവിലകത്ത് മായത്തമ്പുരാട്ടി ഗര്‍ഭിണിയായി എത്തുന്നിടത്തായിരുന്നു ആകാശഗംഗ അവസാനിക്കുന്നതെങ്കില്‍ മായയുടെ മകളുടെ കഥയാണ് രണ്ടാം ഭാഗത്തില്‍ കാണിക്കുന്നത്.

akasha ganga 2

സിദ്ധിഖ്, സലീംകുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഖദ, ഇടവേള ബാബു, രമ്യാ കൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ആകാശ ഗംഗ 2 ഓണത്തിന് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X