പറവയും മെര്‍സലും രാമലീലയും പൊങ്ങിപ്പറക്കുന്ന ആകാശത്ത് നമുക്കും ഇടം വേണം!
സമീപകാലത്ത് പുറത്തിറങ്ങിയ പറവയും രാമലീലയും മെര്‍സലും തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടയിലാണ് പുതിയ ചിത്രവുമായി എം പത്മകുമാര്‍ എത്തിയിട്ടുള്ളത്. ജയറാം ചിത്രമായ ആകാശമിഠായി കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലേക്ക് എത്തിയത്. ഇന്നത്തെ കുട്ടികളുടെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഇതുവരെ റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം വിജയകരമായി മുന്നേറുന്നതിനിടയില്‍ ഈ ചിത്രവും പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ചാല്‍ നല്ല കാര്യമാണെന്ന് സംവിധായകന്‍ പറയുന്നു.
കേരളത്തില്‍ എഴുപതോളം കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. മലയാള സിനിമയില്‍ നല്ല സിനിമകളുടെ ലിസ്റ്റില്‍ ഈ ചിത്രവും ഇടം പിടിക്കുമെന്ന പ്രത്യാശയോടെയാണ് സംവിധായകന്‍ ഈ സിനിമ ഒരുക്കിയിട്ടുള്ളത്. നല്ല സിനിമകളെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ ഈ ചിത്രത്തെയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമയിലൂടെ മനുഷ്യനെ നന്നാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവരെ ചീത്തയാക്കാതിരിക്കാന്‍ നമുക്ക് കഴിയണം. നല്ല സിനിമകളെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ ഈ ചിത്രത്തെയും ഏറ്റെടുക്കുമെന്നുള്ള പ്രതീക്ഷയാണ് അണിയറപ്രവര്‍ത്തകര്‍ക്കുള്ളത്. ജയറാമിനോടൊപ്പം ഇനിയയാണ് നായികയായി എത്തിയത്.


Click it and Unblock the Notifications











