കണ്ണിൽ ചോരപ്പാടുകൾ!! അഴിഞ്ഞ തലമുടി, ഭീതിയിലാക്കി ആകാശഗംഗ2 ...
മലയാളി പ്രേക്ഷകരെ ഭീതിയിലാഴ്ത്തിയ ചിത്രമായിരുന്നു 1999 ൽ പുറത്തിറങ്ങിയ വിനയൻ ചിത്രം ആകാശഗംഗ. ദിവ്യ ഉണ്ണി, മുകേഷ്, കലാഭവൻ മണി, റിയാസ്, സുകാമാരി, ഇന്നസെന്റ്, ജഗദീഷ് എന്നീങ്ങനെ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ചിത്രത്തിന്റെ ഭാഗമായിരുന്നു. 150 ദിവസം ചിത്രം തിയേറ്ററുകളിൽ ഓടിയിരുന്നു. ഇപ്പോഴിത 20 വർഷങ്ങൾക്ക് ശേഷം ആകാശഗംഗ വീണ്ടും എത്തുകയാണ്. വിനയൻ തന്നെയാണ് രണ്ടാം ഭാഗവുമായി എത്തുന്നത്. ആകാംശഗംഗ 2 എന്നാണ് ചിത്രത്തിന്റെ പേര്.

ആദ്യ ഭാഗത്തെ പോലെ തന്നെ ഹൊററ്‍ മൂഡിൽ തന്നെയാണ് ചിത്ര ഒരുങ്ങുന്നത്. ഒന്നാം ഭാഗത്തേക്കാള്‍ സാങ്കേതിക മേന്മയിലും ട്രീന്റ്‌മെന്റിലും ഏറെ പുതുമകളോടെയായിരിക്കും രണ്ടാം ഭാഗം എത്തുക. ഇപ്പോഴിത സിനിമയിലെ ഒരു ചിത്രം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അവൾ വരുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആദ്യ ഭാഗത്തെക്കാൽ ഭയാനകമായിരിക്കും രണ്ടാംഭാഗമെന്ന് പുറത്തു വന്ന ചിത്രത്തിൽ നിന്ന് വ്യക്തമാണ്.
ആദ്യഭാഗത്തെ പോലെ മലയാളത്തിലെ വൻ താരനിര തന്നെയാണ് രണ്ടം ഭാഗത്തിലും എത്തുന്നത്. സലീംകുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആടും പുലിയാട്ടത്തിനു ശേഷം രമ്യ കൃഷ്ണൻ മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിത്


Click it and Unblock the Notifications











