ആകാശഗോപുരം മാര്‍ച്ച് 14ന്
ഫിബ്രവരി ഒന്നിനാണ് 2008ലെ മോഹന്‍ലാലിന്റെ ആദ്യചിത്രമായ കോളജ് കുമാരന‍് റിലീസ് ചെയ്തത്. ലാലിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ ചിത്രം മാര്‍ച്ച് 14ന് പുറത്തിറങ്ങും. കെ.പി.കുമാരന്‍ സംവിധാനം ചെയ്ത ആകാശഗോപുരമാണ് മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി മമ്മൂട്ടിയാണ് ചിത്രങ്ങളുടെ എണ്ണത്തില്‍ മോഹന്‍ലാലിനേക്കാള്‍ മുന്നില്‍. വര്‍ഷത്തിന്റെ ആദ്യമാസങ്ങളില്‍ തന്നെ റിലീസ് ചെയ്യുന്ന സിനിമകളുമായി മമ്മൂട്ടി എണ്ണത്തില്‍ മുന്നിലെത്താറുണ്ട്. എന്നാല്‍ ഇത്തവണ അത് തെറ്റുകയാണ്.
ഫിബ്രവരി ഒന്നിനാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഈ വര്‍ഷത്തെ ആദ്യചിത്രങ്ങള്‍ പുറത്തിറങ്ങുന്നത്. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ ചിത്രം വിഷുവിന് റിലീസ് ചെയ്യുന്ന അണ്ണന്‍ തമ്പിയാണ്. ആകാശഗോപുരത്തിന് ശേഷം ഏപ്രിലില്‍ തന്നെ മോഹന്‍ലാലിന്റെ അടുത്ത ചിത്രവും പുറത്തിറങ്ങും. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രവുമായാണ് വിഷുവിന് ലാല്‍ മമ്മൂട്ടിയുമായി കൊമ്പുകോര്‍ക്കുന്നത്.
ആദ്യത്തെ നാല് മാസങ്ങള്‍ പിന്നിടുമ്പോഴേക്കും മോഹന്‍ലാലിന് മൂന്ന് ചിത്രങ്ങളാവും. മമ്മൂട്ടി രണ്ട് ചിത്രങ്ങളുമായി പിന്നിലാവും.
അടുത്ത പേജ് -


Click it and Unblock the Notifications











