twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആകാശഗോപുരം വിസ്മയിപ്പിക്കുമോ?

    By Staff
    |

    ആകാശഗോപുരത്തില്‍ മോഹന്‍ലാലിന് ഏറെ പ്രതീക്ഷകളുണ്ട്. കെ.പി.കുമാരന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍ നിന്നും വാണിജ്യപരമായി വലിയ വിജയമായില്ലെങ്കിലും നടനെന്ന നിലയില്‍ മോഹന്‍ലാലിന് ആകാശഗോപുരം വീണ്ടും അംഗീകാരങ്ങള്‍ നേടിക്കൊടുത്തേക്കും.

    ആല്‍ബര്‍ട്ട് സാംസണ്‍ എന്ന കഥാപാത്രത്തെയാണ് ആകാശഗോപുരത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സംവിധായകന്‍ കെ.പി.കുമാരന്റെ വാക്കുകള്‍ കടമെടുത്താല്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മോഹന്‍ലാലല്ലാതെ മറ്റൊരു നടനില്ല. ഇബ്സന്റെ മാസ്റ്റര്‍ ബില്‍ഡര്‍ എന്ന നാടകത്തെ ആസ്പദമാക്കി ഈ ചിത്രത്തെ കുറിച്ച് ആലോചിച്ചുതുടങ്ങിയപ്പോള്‍ തന്നെ നായകനായി മനസില്‍ വന്ന രൂപം മോഹന്‍ലാലിന്റേതാണെന്നും അദ്ദേഹം പറയുന്നു.

    ലാലിന് മാത്രം അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രമാണ് ആല്‍ബര്‍ട്ട്. അസാധ്യമായ ഡയലോഗ് ഡെലിവറിയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ നടത്തിയിരിക്കുന്നത്- കെ.പി.കുമാരന്‍ പറയുന്നു.

    ആകാശഗോപുരത്തെ പ്രേക്ഷകര്‍ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ചെമ്മീന്‍, നീലക്കുയില്‍ തുടങ്ങിയവ പോലെ മലയാളം വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഓര്‍ത്തിരിക്കുന്ന ചിത്രമായിരിക്കും ആകാശഗോപുരമെന്നാണ് അദ്ദേഹത്തിന്റെ പ്രത്യാശ.

    ചെമ്മീനും നീലക്കുയിലും കച്ചവട സിനിമയുടെ രീതിക്കുള്ളില്‍ നിന്നുകൊണ്ടു ചെയ്ത സിനിമകളാണ്. കെ.പി.കുമാരന്‍ ഇതുവരെ സമാന്തര സിനിമാ വിഭാഗത്തില്‍ പെടുന്ന സിനിമകളാണ് ചെയ്തിട്ടുള്ളത്. ചെമ്മീനും നീലക്കുയിലും പോലൊരു സിനിമ എന്നു പറയുമ്പോള് ‍തന്റെ ഇതുവരെയുള്ള ചലച്ചിത്ര ശൈലിയില്‍ നിന്ന് മാറിയാണ് കെ.പി.കുമാരന്‍ ആകാശഗോപുരം ചെയ്തിരിക്കുന്നതെന്ന് കരുതണം. സാങ്കേതികമായി ഏറെ മേന്മ പുലര്‍ത്തുന്ന ചിത്രമാണിതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

    മലയാളത്തില്‍ മധ്യവര്‍ത്തി സിനിമയുടെ പന്ഥാവില്‍ നിന്നു കൊണ്ട് സാങ്കേതിക മേന്മയുള്ള ചിത്രങ്ങള്‍ ചെയ്യാനുള്ള ശ്രമം അധികമുണ്ടായിട്ടില്ല. എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന അത്തരമൊരു ശ്രമമാണ് ആകാശഗോപുരമെന്നാണ് കെ.പി.കുമാരന്‍ അവകാശപ്പെടുന്നത്.

    പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം സാങ്കേതിക തികവോടെയാണ് ചെയ്തിരിക്കുന്നത്. വിശ്രുത ചിത്രമായ ടൈറ്റാനിക്കിനു സംഗീതമൊരുക്കിയ ജോണ്‍ ആള്‍ട്ട്മാനാണ് ആകാശഗോപുരത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എന്നത് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. ബൈബിളിലെ സോള്‍ ഒഫ് സോളമന്‍ എന്ന ഉത്തമഗീതമാണ് ജോണ്‍ ആള്‍ട്ട്മാന്‍ ആകാശഗോപുരത്തിനായി സംഗീതവത്കരിച്ചിരിക്കുന്നത്. പ്രശസ്ത ബോളിവുഡ് നര്‍ത്തകന്‍ സന്ദീപ് സൊപാര്‍ക്കറുടെ നൃത്തവും ചിത്രത്തിലുണ്ട്. ഏതാനും ബോളിവുഡ് സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച് കൈയടി വാങ്ങിയിട്ടുള്ള സന്തോഷ് തുണ്ടിയിലാണ് ആകാശഗോപുരത്തിന്റെ ഛായാഗ്രാഹകന്‍.

    സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. ശ്വേതാ മേനോന്‍, ഗീതു മോഹന്‍ദാസ്, പുതുമുഖം നിത്യ എന്നിവരാണ് ചിത്രത്തിലെ മൂന്ന് പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീനിവാസന്‍, മനോജ് കെ.ജയന്‍, അരുണ്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തിലുണ്ട്.

    മുന്‍ പേജ് -

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X