ലാല്‍ ചിത്രം നോര്‍വെയില്‍
മോഹന്‍ലാലിന്റെ ആകാശഗോപുരം കേരളത്തിലെ തിയേറ്ററുകളിലെത്തുന്നത് പിന്നെയും വൈകുന്നു. ഫിബ്രവരിയിലോ മാര്‍ച്ചിലോ ചിത്രം തിയേറ്ററുകളിലെത്തിക്കാനുള്ള ഒടുവിലത്തെ പദ്ധതിയും യാഥാര്‍ത്ഥ്യമായില്ല.
ചിത്രീകരണാനന്തര ജോലികള്‍ പൂര്‍ത്തിയായി ഒരു വര്‍ഷത്തിലേറയായിട്ടും ആകാശഗോപുരം പെട്ടിയിലാണ്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ചിത്രം തിയേറ്ററുകളിലെത്തിയില്ല. ഈ വര്‍ഷം രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രമായി ആകാശഗോപുരം റിലീസ് ചെയ്യുമെന്നായി പിന്നീടുള്ള പ്രഖ്യാപനം. പക്ഷേ ഫിബ്രവരിയിലോ മാര്‍ച്ചിലോ ചിത്രം തിയേറ്ററുകളിലെത്തിക്കാനായില്ല.
ചിത്രത്തിന്റെ പുതിയ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചിട്ടുമില്ല. മോഹന്‍ലാലിന്റെ വിഷുച്ചിത്രമായി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഇന്നത്തെ ചിന്താവിഷയം അടുത്ത മാസം റിലീസ് ചെയ്യാനിരിക്കെ അടുത്ത രണ്ടു മാസത്തിനിടെ ആകാശഗോപുരത്തിന്റെ റിലീസിംഗിന് സാധ്യതയില്ല.
അതിനിടെ കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യും മുമ്പേ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം നോര്‍വെയിലെ ഓസ്ലോയില്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. നോര്‍വീജിയന്‍ നാടകകൃത്തായ ഇബ്സന്റെ മാസ്റ്റര്‍ ബില്‍ഡര്‍ എന്ന നാടകത്തെ ആസ്പദമാക്കിയാണ് ആകാശഗോപുരം ഒരുക്കിയിരിക്കുന്നത്. നോര്‍വെ സര്‍ക്കാര്‍ ആകാശഗോപുരം ഓസ്ലോയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഇബ്സനെ സംബന്ധിച്ച എന്തും നോര്‍വെയില്‍ കൊണ്ടാടപ്പെടാറുണ്ട്. അതുകൊണ്ടു തന്നെ ആകാശഗോപുരത്തിന് വലിയൊരു പ്രേക്ഷകനിര തന്നെ നോര്‍വെയില്‍ ലഭിക്കുമെന്നാണ് കെ.പി.കുമാരന്റെയും മോഹന്‍ലാലിന്റെയും പ്രതീക്ഷ. ഇബ്സന്റെ നൂറാം ജന്മവാര്‍ഷികം വന്‍ ആഘോഷത്തോടെയാണ് ഈയിടെ നോര്‍വെയില്‍ കൊണ്ടാടിയത്.


Click it and Unblock the Notifications