ആകാശഗോപുരം എന്നെത്തും?
ആര്‍ട്ട് സിനിമകള്‍ പെട്ടിയില്‍ കിടക്കുന്നത് പുതിയ കാര്യമല്ല. പ്രേക്ഷകരെ കാര്യമായി ആകര്‍ഷിക്കാന്‍ കഴിയാത്ത ചിത്രങ്ങളെ നിലയില്‍ ആര്‍ട്ട് ചിത്രങ്ങളോട് വിതരണക്കാര്‍ വലിയ താത്പര്യം കാണിക്കാറില്ല. ഷൂട്ടിംഗ് തുടങ്ങി ഒരു മാസത്തിനുള്ളില്‍ വാണിജ്യമസാലകള്‍ തിയേറ്ററുകളിലെത്തുന്നതിന്റെ വേഗത്തില്‍ ആര്‍ട്ട് സിനിമകളെ തിയേറ്ററുകളില്‍ പ്രതീക്ഷിക്കാനാവില്ല.
പക്ഷേ സൂപ്പര്‍താരങ്ങള്‍ അഭിനയിക്കുന്ന ആര്‍ട്ട് ചിത്രങ്ങള്‍ക്ക് ഇങ്ങനെയൊരു ഗതികേടുണ്ടാകാറില്ല. ഈ വര്‍ഷം ചിത്രീകരണം പൂര്‍ത്തിയായ ആര്‍ട്ട് ചിത്രങ്ങളായ മമ്മൂട്ടിയുടെ ഒരേ കടലും മോഹന്‍ലാലിന്റെ പരദേശിയും അധികം വൈകാതെ തിയേറ്ററുകളിലെത്തി. ദിലീപ് നായകനും നിര്‍മാതാവുമായ ടി.വി.ചന്ദ്രന്‍ ചിത്രം കഥാവശേഷന്‍ ചിത്രീകരണം പൂര്‍ത്തായാക്കി അധികം വൈകാതെ തിയേറ്ററുകളിലെത്തിയ ചിത്രമാണ്. പക്ഷേ മോഹന്‍ലാലിന്റെ ആകാശഗോപുരം എന്ന ചിത്രം ചിത്രീകരണം പൂര്‍ത്തിയായി ഒരു വര്‍ഷത്തോളമായിട്ടും പെട്ടിയിലാണ്.
ഡിസംബര്‍ ആദ്യവാരം ആകാശഗോപുരം തിയേറ്ററുകളിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പക്ഷേ അതുണ്ടായില്ല. ക്രിസ്മസ് ചിത്രമായ ഫ്ലാഷ് മാത്രമാണ് ഡിസംബറില്‍ റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം. കെ.പി.കുമാരന്‍ സംവിധാനം ചെയ്ത ആകാശഗോപുരം നിര്‍മിച്ചിരിക്കുന്നത് ബോളിവുഡ് നിര്‍മാതാവായ ബോബി ബേദിയാണ്. അമീര്‍ഖാന്റെ ദി റൈസിംഗ് പോലുള്ള
ചിത്രങ്ങള്‍ നിര്‍മിച്ച കമ്പനിയുടെ ചിത്രമായിരുന്നിട്ടും ആകാശഗോപുരത്തിന്റെ റിലീസിംഗ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ആകാശഗോപുരം റിലീസ് ചെയ്യാനാവാത്തതിനാല്‍ മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ മലയാള ചിത്രങ്ങളുടെ എണ്ണം ആറായി ഒതുങ്ങും. ചിത്രങ്ങളുടെ എണ്ണത്തില്‍ ഈ വര്‍ഷവും മോഹന്‍ലാല്‍ രണ്ടാമതു തന്നെ. ഏഴ് ചിത്രങ്ങളുമായി മമ്മൂട്ടിയാണ് ഈ വര്‍ഷവും ചിത്രങ്ങളുടെ എണ്ണത്തില്‍ മുന്നില്‍.


Click it and Unblock the Notifications