twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഒരു കൊതുക് കണ്ട കഥ'; എന്തുകൊണ്ട് അങ്ങനെ ഒരു ടാഗ് ലൈന്‍?

    By Aswathi
    |

    ഷി ടാക്‌സി എന്ന ചിത്രത്തിന് ശേഷം കാവ്യ മാധവന്‍ നായികയായെത്തുന്ന ചിത്രമാണ് ആകാശവാണി. വിജയ് ബാബു നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഖായിസ് മിലനാണ്.

    ഒരു കൊതുക് കണ്ട കഥ എന്ന ടാഗ് ലൈനോടുകൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. എന്തുകൊണ്ട് അങ്ങനെ ഒരു ടാഗ് ലൈന്‍? ഒരു കൊതുക് കണ്ട കഥയും ചിത്രവുമായി എന്താണ് ബന്ധം എന്ന് ചിന്തിച്ചിട്ടുണ്ടോ?

    akashavani

    മറ്റൊന്നുമല്ല, ഒരു കൊതുകാണ് കഥ പറയുന്നത്. ആകാശ്, വാണീ എന്നീ ഭാര്യ ഭര്‍ത്താക്കന്മാരുടെ പേര് ചേര്‍ന്നപ്പോഴാണ് ആകാശവാണി എന്നയാത്. ആകാശും വാണിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒരു കൊതുകിന്റെ കണ്ണിലൂടെയാണ് പറയുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.

    മറ്റാരും കാണാത്തതും അറിയാത്തതുമായ ചില രഹസ്യങ്ങള്‍ ഈ കൊതുകിനറിയാം. ആറ് മണിക്കൂര്‍ നടക്കുന്ന കഥയാണ് ആകാശവാണിയില്‍ പറയുന്നതെന്നും ഖായിസ് മിലന്‍ പറയുന്നു.

    ഒരു പ്രമുഖ ചാനലിന്റെ പ്രോഗ്രാം വിഭാഗം മേധാവിയായിട്ട് കാവ്യ എത്തുന്ന ചിത്രത്തില്‍ ലാലു അലക്‌സ്, സൈജു കുറുപ്പ്, ശ്രീജിത്ത് രവി തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു.

    English summary
    Akashavani is a Malayalam film narrated by a mosquito
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X