കാവ്യ അങ്ങിനെയല്ല; നല്ല കുട്ടിയാണെന്ന് സംവിധായകന്‍
കൊച്ചി: നടി കാവ്യാ മാധവനെ കുറിച്ച് അടുത്തിടെ പുറത്തുവന്ന വാര്‍ത്തകള്‍ക്കെതിരെ ആകാശ് വാണി സിനിമയുടെ സംവിധാകനും അണിയറ പ്രവര്‍ത്തകരും. തങ്ങളുടെ സിനിമയ്ക്ക് വേണ്ടി അഭിനയിച്ച കാവ്യ ഒട്ടേറെ നിബന്ധനകള്‍ മുന്നോട്ടു വെച്ചെന്നും അത് തങ്ങളെ ബുദ്ധിമുട്ടിച്ചെന്നുമുള്ള വാര്‍ത്തകള്‍ സിനിമാ പ്രവര്‍ത്തകര്‍ തള്ളി.
കാവ്യ മാധവന്‍ സിനിമയുമായി വളരെ നല്ല രീതിയിലാണ് സഹകരിച്ചതെന്ന് ആകാശ് വാണിയുടെ സംവിധായകന്‍ ഖയിസ് മിലന്‍ പറഞ്ഞു. ഒരുവേള കോള്‍ ഷീറ്റിനേക്കാള്‍ അധികസമയം തന്ന് കാവ്യ തങ്ങളുമായി സഹകരിച്ചെന്ന് അവര്‍ വ്യക്തമാക്കുന്നു. ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് കാവ്യ നിബന്ധനയൊന്നും വച്ചിട്ടില്ലെന്നും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലാണെന്നും സംവിധായകന്‍ ഖയിസ് മിലന്‍ പറഞ്ഞു.

മൂന്നാം വരവില്‍ കാവ്യ മാധവന്‍ അഹങ്കാരിയാണെന്ന തരത്തിലായിരുന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാന്‍ കാവ്യ നിര്‍ബന്ധം പിടിക്കുന്നതായും, മറ്റു സിനിമകള്‍ക്കുവേണ്ടി ആകാശ് വാണിയുടെ റിലീസ് വൈകിപ്പിക്കുന്നതായും ഓണ്‍ലൈന്‍ പത്രങ്ങളില്‍ വാര്‍ത്തവന്നിരുന്നു.
നിര്‍മാതാവ് വിജയ് ബാബു നായകനാകുന്ന ആകാശ് വാണിയില്‍ പ്രമുഖ ചാനലിന്റെ പ്രോഗ്രാം വിഭാഗം മേധാവിയായാണ് കാവ്യ വേഷമിടുന്നത്. ഇടവേളയ്ക്കുശേഷം കാവ്യ അഭിനയിച്ച ഷീ ടാക്‌സി റിലീസിനൊരുങ്ങുകയാണ്. ഈ സിനിമയ്ക്കുവേണ്ടി ആകാശ് വാണി മനപൂര്‍വം വൈകിപ്പിക്കുകയാണെന്ന തരത്തിലും ഗോസിപ്പുകള്‍ ഉണ്ടായിരുന്നു.


Click it and Unblock the Notifications











