തെലുങ്കില്‍ തുടക്കമിട്ടതേയുള്ളൂ, ദുല്‍ഖറിനെ വെല്ലുവിളിച്ച് അഖില്‍ അക്കിനേനി, താരപുത്രന്‍റെ ചലഞ്ച് !!

Recommended Video

ദുൽഖറിനെ വെല്ലുവിളിച്ച് താരപുത്രൻ | filmibeat Malayalam

മഹാനടിയിലൂടെ തെലുങ്ക് സിനിമയില്‍ തുടക്കം കുറിച്ച ദുല്‍ഖര്‍ സല്‍മാന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാവിത്രിയുടെ ജീവിതകഥ പറഞ്ഞ ചിത്രം വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കീര്‍ത്തി സുരേഷും ദുല്‍ഖറും അസാമാന്യ അഭിനയമികവാണ് പുറത്തെടുത്തതെന്ന് പ്രേക്ഷകരും വ്യക്തമാക്കിയതാണ്. രാജമൗലി ഉള്‍പ്പടെയുള്ള സിനിമാപ്രവര്‍ത്തകരും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ബോക്‌സോഫീസിലും മികച്ച പ്രകടനമാണ് മഹാനടി കാഴ്ച വെക്കുന്നത്. ചിത്രം ഇതിനോടകം തന്നെ 60 കോടി നേടിയെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

നിരവധി സിനിമകള്‍ മാറ്റിവെച്ചാണ് ദുല്‍ഖര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രം ഏറ്റെടുക്കുമ്പോള്‍ ഭാഷ അറിയാത്തത് പ്രശ്‌നമാകുമോയെന്ന ആശങ്കയും താരത്തെ അലട്ടിയിരുന്നു. കൃത്യമായ തയ്യാറെടുപ്പുകളും ചിട്ടയായ പരിശീലനവുമൊക്കെയായി സ്വന്തം ശബ്ദം തന്നെ ദുല്‍ഖര്‍ സിനിമയ്ക്കായി ഉപയോഗിച്ചിരുന്നു. പരീക്ഷയ്ക്ക് പോലും താന്‍ ഇത്രയും കഷ്ടപ്പെട്ട് പഠിച്ചിട്ടില്ലെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. ഡബ്ബിംഗിനിടയില്‍ പെടാപ്പാട് പെടുന്ന കീര്‍ത്തി സുരേഷിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

തെലുങ്ക് അരങ്ങേറ്റം പൊളിച്ചു

തെലുങ്ക് അരങ്ങേറ്റം പൊളിച്ചു

മമ്മൂട്ടിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ സ്വന്തമായ ഇടം നേടിയെടുത്താണ് മുന്നേറുന്നത്. അവസരം ലഭിക്കാന്‍ വാപ്പച്ചി കാരണമാവാറുണ്ടെങ്കിലും അദ്ദേഹത്തെ അനുകരിച്ചല്ല താന്‍ മുന്നേറുന്നതെന്ന് താരപുത്രന്‍ വ്യക്തമാക്കിയിരുന്നു. അനുകരണത്തിനോടോ താരതമ്യപ്പെടുത്തലുകളോടോ താല്‍പര്യമില്ലെന്നും ഡിക്യു വ്യക്തമാക്കിയിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മഹാനടി തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ജെമിനി ഗണേശനായുള്ള മേക്കോവര്‍

ജെമിനി ഗണേശനായുള്ള മേക്കോവര്‍

ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സാവിത്രിയുടെ സിനിമാജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും പ്രധാന സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ചിത്രം ഒരുക്കിയത്. ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തിയത്. ഈ കഥാപാത്രമായി മാറുന്നതിന് താരപുത്രന്‍ നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ മുതല്‍ ഇതുവരെ ഇറങ്ങിയ പോസ്റ്ററുകളെല്ലാം വൈറലായിരുന്നു.

ദുല്‍ഖറിനെ വെല്ലുവിളിച്ച് അഖില്‍

ദുല്‍ഖറിനെ വെല്ലുവിളിച്ച് അഖില്‍

തെലുങ്ക് സിനിമയിലെ മുന്‍നിര താരപുത്രന്‍മാരിലൊരാളായ അഖില്‍ അക്കിനേനിയാണ് ദുല്‍ഖറിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിട്ടുള്ളത്. അഖില്‍ നായകനായി അഭിനയിച്ച ഹലോ എന്ന ചിത്രത്തെ പ്രശംസിച്ച് ഡിക്യു നേരത്തെ രംഗത്തെത്തിയിരുന്നു. മലയാലികളുടെ പ്രിയപ്പെട്ട താരപുത്രി കല്യാണി പ്രിയദര്‍ശനായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. മഹാനടി വിജയകരമായി മുന്നേറുന്നതിനിടയിലാണ് ഈ താരപുത്രന്‍ വെല്ലുവിളിയുമായി എത്തിയിട്ടുള്ളത്.

ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള ചലഞ്ച്

ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള ചലഞ്ച്

സിനിമയുമായി ബന്ധപ്പെട്ടല്ല അഖില്‍ ദുല്‍ഖറിനെ വെല്ലുവിളിച്ചിട്ടുള്ളത്. മറിച്ച് ശാരീരിക ക്ഷമത നിലനിര്‍ത്തുകയെന്ന സന്ദേശവുമായി ആരംഭിച്ച ഹംഫിറ്റ് ഇന്ത്യഫിറ്റ് എന്ന ചലഞ്ചിന്‍രെ ഭാഗാമായാണ് അഖില്‍ എത്തിയത്. കേന്ദ്രമന്ത്രിയും ഒളിംപിക്‌സ് മെഡല്‍ ജേതാവുമായ രാജ്യവര്‍ധന്‍ സിങ് റാത്തോഡാണ് ഈ ചലഞ്ചിന് തുടക്കം കുറിച്ചത്. 20 പുഷപ്പെടുത്തായിരുന്നു അദ്ദേഹം മറ്റുള്ളവരെ ചലഞ്ച് ചെയ്തത്.

ദുല്‍ഖറിന്റെ വീഡിയോയ്ക്കായി കാത്തിരിക്കുന്നു

ദുല്‍ഖറിന്റെ വീഡിയോയ്ക്കായി കാത്തിരിക്കുന്നു

ശാരീരിക ക്ഷമത നിലനിര്‍ത്തുന്ന കാര്യത്തില്‍ കര്‍ക്കശക്കാരനാണ് മമ്മൂട്ടി. ഫിറ്റ്‌നസുമായുി ബന്ധപ്പെട്ട കാര്യങ്ങളില്‍ യുവതാരങ്ങള്‍ മാതൃകയാക്കുന്നത് മമ്മൂട്ടിയെയാണ്. അതുകൊണ്ട് തന്നെ ആ കൃത്യനിഷ്ഠ ദുല്‍ഖറിലും പ്രകടമാവേണ്ടതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. അതിനാല്‍ത്തന്നെ ദുല്‍ഖറിന്റെ ഫിറ്റ്‌നസ് വീഡിയോ ഉടന്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അവര്‍.

കാലിനേറ്റ പരിക്ക്

കാലിനേറ്റ പരിക്ക്

അമ്മമഴവില്ലിന്റെ റിഹേഴ്‌സല്‍ ക്യാംപിനിടയിലെ വീഴ്ചയെത്തുടര്‍ന്ന് ദുല്‍ഖറിന്റെ ഇടത്തെ കാലിന് പരിക്കേറ്റിരുന്നു. കാലില്‍ ഐസ് വെച്ചതിന് ശേഷമാണ് താരം വേദിയില്‍ നൃത്തവും സ്‌കിറ്റും അവതരിപ്പിച്ചത്. കാലിന് പരിക്കേറ്റപ്പോഴും ഏറ്റെടുത്ത പരിപാടികളിലെല്ലാം താരം കൃത്യമായി പങ്കെടുത്തിരുന്നു. പരിക്ക് ഭേദമായി വരികയാണെന്ന് താരം വ്യക്തമാക്കിയിരുന്നു. പരിക്കിനെത്തുടര്‍ന്ന് പിന്‍വാങ്ങാതെ പരിപാടിയുമായി മുന്നോട്ട് പോയ താരപുത്രനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

അഖിലിന്റെ വീഡിയോ കാണൂ

അഖില്‍ അക്കിനേനി പോസ്റ്റ് ചെയ്ത വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X