എമ്പുരാൻ മനുഷ്യരെ തമ്മിലടിപ്പിച്ചു കാശുണ്ടാക്കാനുള്ള മാർക്കറ്റിങ് തന്ത്രം ആണെന്ന് പറഞ്ഞവരെ ശ്രദ്ധിച്ചു; അഖിൽ

സംവിധായകനും രാഷ്ട്രരീയക്കാരനുമൊക്കെയായ അഖില്‍ മാരാര്‍ക്ക് വലിയ ജനപിന്തുണയാണുള്ളത്. സിനിമ സംവിധാനം ചെയ്ത് ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് എത്തിയെങ്കിലും അഖിലിന് കൂടുതല്‍ പേരും പ്രശസ്തിയും ലഭിച്ചത് ബിഗ് ബോസിലൂടെയാണ്. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിലായിരുന്നു അഖില്‍ മത്സരിച്ചത്.

ഈ സീസണിന്റെ വിന്നറായി മാറിയ താരം ലക്ഷങ്ങള്‍ സമ്മാനമായും പ്രതിഫലവുമായിട്ടും വാങ്ങി. ഇപ്പോള്‍ ആഡംബര ജീവിതവും നയിക്കുകയാണ്. ഇതിനിടെ തന്റെ രാഷ്ട്രീയത്തെ കുറിച്ചും മറ്റുമൊക്കെ അഖില്‍ പങ്കുവെച്ച കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.

akhil-marar

'എമ്പുരാന്‍ സിനിമ മനുഷ്യരെ തമ്മിലടിപ്പിച്ചു കാശുണ്ടാക്കാന്‍ അണിയറ പ്രവര്‍ത്തകരുടെ മാര്‍ക്കറ്റിങ് തന്ത്രം ആണെന്നും ബോധമുള്ള ജനത അതില്‍ പോയി വീഴരുത് എന്ന് പറഞ്ഞപ്പോള്‍ മുതല്‍ സംഘി, മുന്ന എന്നൊക്ക പറഞ്ഞു ആരാണ് ആഘോഷിക്കുന്നതെന്ന് ഞാന്‍ നോക്കി. നല്ലൊരു ശതമാനം കോണ്‍ഗ്രസ്സിലെ ഒരു വിഭാഗമാണ് ഇതിനു പിന്നില്‍. ഏത് വിധേനയും എന്നെ ബിജെപിയില്‍ എത്തിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്ന് അഖിൽ പറയുന്നു.

ഞാന്‍ എങ്ങാനും കോണ്‍ഗ്രസ്സില്‍ വന്നാല്‍ നിലയും വിലയും ഇല്ലാത്ത ഞങളുടെ വില പോകുമോ എന്ന് പേടിച്ചു കസേര മോഹികള്‍ ആയ ചില ചപ്പടാച്ചി നേതാക്കള്‍ കാശ് എറിഞ്ഞു നടത്തുന്ന നീക്കമാണ് ഇതിന് പിന്നില്‍ എന്ന് ഞാന്‍ അറിഞ്ഞു. കൊല്ലം ജില്ലയിലെ ചിലരുടെ ശിങ്കിടികള്‍ നടത്തുന്ന ഓപ്പറേഷന്‍ ആണ് അഖിലിനെതിരെ ഉള്ള ഈ നീക്കമെന്ന് കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെ തന്നെ സുഹൃത്തുക്കള്‍ പറഞ്ഞു ഞാന്‍ അറിഞ്ഞു. 'ഇന്നലെ വരെ വര്‍ഗീയത പറഞ്ഞു നടന്ന സന്ദീപ് വാര്യരെ ഇപ്പോള്‍ ചുമന്നു നടക്കുന്നു അതിലും വലുതല്ലല്ലോ അഖില്‍' ഇതൊരു കോണ്‍ഗ്രസ്സ് നേതാവ് എന്നോട് പറഞ്ഞതാണ്.

എന്നോടുള്ള വിരോധം ആളി കത്താനുള്ള കാരണം പ്രതിപക്ഷ നേതാവിന്റെ ഇഫ്താര്‍ ചടങ്ങില്‍ ക്ഷണിക്കപ്പെട്ടതും, മുന്‍ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയുമായുള്ള അടുപ്പവും, മാത്യു കുഴനാടന്‍ നടത്തിയ പ്രോഗ്രാമില്‍ പങ്കെടുത്തതും ഒക്കെ ഇവരുടെ ഭാവി പ്രതീക്ഷകളില്‍ ഞാന്‍ ഒരു ബാധ്യത ആകുമോ എന്ന ഭയം കൊണ്ടാണ്..,

10 വര്‍ഷം മുന്‍പും ഇത് പോലെ ആയിരുന്നു. പാര്‍ട്ടിയെ കൊട്ടാരക്കരയില്‍ മുടിപ്പിച്ച ചിലര്‍ക്ക് വേണ്ടി പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട ഞാന്‍ ഉള്‍പ്പെടെ പലരേയും ബിജെപിയില്‍ ഉള്‍പ്പെടെ പല പാര്‍ട്ടിയിലും എത്തിച്ചു. എന്തിനാണ്.. കിട്ടുന്നത് വീതം വെച്ചു ട്രസ്റ്റിന് അതായിട് അപ്പനും സുഭദ്രയും അടങ്ങിയ ട്രസ്റ്റിനു മാത്രം ലഭിക്കുമല്ലോ. അതെ തന്ത്രം അതെ നേതാക്കള്‍ ബുദ്ധിപരമായി ഇപ്പോഴും കളിക്കുന്നു. ഞാന്‍ കൊല്ലം ജില്ലയില്‍ അവിടെ മത്സരിക്കുന്നു ഇവിടെ മത്സരിക്കുന്നു എന്ന പ്രചരണം അഴിച്ചു വിട്ട് അതാത് മണ്ഡലങ്ങലിലെ സീറ്റ് മോഹികളെ ഒന്നിപ്പിച്ചു എന്നെ പുറത്ത് ചാടിക്കാനുള്ള സൈക്കോളജിക്കല്‍ മൂവ്...

നിങ്ങളോട് എനിക്ക് പറയാന്‍ ഉള്ളത് നശിപ്പിച്ചു ഇല്ലാതാക്കാന്‍ കഴിയുന്നതിന്റെ പരമാവധി നിങ്ങളൊക്കെ ഒരു കാലത്ത് ചെയ്തതാണ് നിങ്ങളുടെ ഒരു വേദിയിലും വരണം എന്ന് ഞാന്‍ പറഞ്ഞിരുന്നില്ല. ജനങ്ങള്‍ക്ക് എന്നോടുള്ള സ്‌നേഹം വിശ്വാസം അതിന്റെ ഒരു പങ്ക് നിങ്ങള്‍ക് കിട്ടാന്‍ നിങ്ങളുടെ നേതാക്കള്‍ എന്നെ ക്ഷണിച്ചു. സമയ കുറവ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ പണം നല്‍കിയും എന്റെ സമയത്തിന് പരുപാടി നിശ്ചയിച്ചും എന്നെ ക്ഷണിച്ചു.

akhil-marar

കമ്മ്യൂണിസ്‌റ് വിരുദ്ധനായ എനിക്ക് കോണ്‍ഗ്രസ്സ് കേരളത്തില്‍ തിരിച്ചു വരണം എന്ന ആഗ്രഹം ഉള്ളത് കൊണ്ടും ഉമ്മന്‍ ചാണ്ടി എന്ന വലിയ മനുഷ്യനോട് ഹൃദയം കൊണ്ട് സ്‌നേഹം ഉള്ളത് കൊണ്ടും പറ്റുന്ന അവസരത്തില്‍ ഒക്കെ കോണ്‍ഗ്രസിനൊപ്പം നിന്നു. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കും എന്ന് പറഞ്ഞത് അതാണ് യാഥാര്‍ഥ്യം എന്ന തിരിച്ചറിവ് കൊണ്ടാണ്.. 2019 ലോക സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇടത് പക്ഷം വീണ്ടും അധികാരത്തില്‍ വരും അതിന്റെ കാര്യ കാരണങ്ങള്‍ നിരത്തി അന്ന് പറഞ്ഞിരുന്നു.

നിലനില്‍പ്പിന് വേണ്ടി ശിവസേനയുടെ വരെ കൂടിയ കോണ്‍ഗ്രസ്സ് പാര്‍ട്ടി കേരളത്തില്‍ ദേശീയ ബോധം ഉള്ള രാജ്യ വിരുദ്ധത എതിര്‍ക്കുന്നവരെ ഒപ്പം കൂട്ടാതെ ബിജെപി യില്‍ എത്തിക്കാനാണ് ശ്രമം എങ്കില്‍ വരും ഭാവിയില്‍ ഈ പാര്‍ട്ടി കേരളത്തില്‍ പൂര്‍ണമായും ഇല്ലാതാകും. പാലക്കാട് തിരഞ്ഞെടുപ്പ് വിജയത്തില്‍ SDPI യുടെ പിന്തുണ നേടിയ കോണ്‍ഗ്രസ്സിനെ ആ പാര്‍ട്ടിയിലെ ഒരു ഹിന്ദുവും എതിര്‍ക്കില്ല. എന്നാല്‍ നാളിതുവരെ ഒരു മത വിദ്വോഷവും പറയാത്ത 90% രാഷ്ട്രീയ അഭിപ്രായങ്ങളും കോണ്‍ഗ്രസ്സിന് വേണ്ടി പറഞ്ഞ.

കോണ്‍ഗ്രസ്സ് വേദികള്‍ പങ്കിട്ട, കോണ്‍ഗ്രസ് നേതാക്കളുമായി അടുപ്പം പുലര്‍ത്തിയ എന്നെ സംഘി എന്ന ലേബലില്‍ എതിര്‍ക്കുന്നത് മതേതര പാര്‍ട്ടി എന്ന് വിളിക്കുന്ന കോണ്‍ഗ്രസ്സിലെ മുസ്ലിം നാമധാരികള്‍ ആകുമ്പോള്‍ എന്റെ കമന്റ് ബോക്‌സില്‍ ഇവരുടെ അസഹിഷ്ണുത കാണുന്ന കോണ്‍ഗ്രസ്സിലെ ഹിന്ദുക്കളും മറ്റുള്ള മതക്കാരും അറിഞ്ഞോ അറിയാതെയോ ചിന്തിച്ചു പോകും ഈ വര്‍ഗീയ വാദികള്‍ ആണല്ലോ പാര്‍ട്ടിയുടെ ശാപം എന്ന്.

തഹാവൂര്‍ റാണയെ ബിജെപി എതിര്‍ക്കുന്നു..ഞാനും എതിര്‍ക്കുന്നു. എത്രയും വേഗം എനിക്കും ബിജെപിക്കും ഒരേ സ്വരം എന്ന് പറഞ്ഞു എന്നെ സംഘി ആക്കിയും തഹാവൂര്‍ റാണയെ അനുകൂലിച്ചു രണ്ട് പോസ്റ്റ് ഇട്ടേക്ക്.

NB : രാഷ്ട്രീയ പാര്‍ട്ടി എന്നെ സംബന്ധിച്ച് ജനസേവനത്തിനുള്ള ഒരു കമ്പനി മാത്രമാണ്.. ആഗ്രഹിച്ച കമ്പനിയില്‍ ജോലി കിട്ടിയില്ല എങ്കില്‍ ഓഫര്‍ ലെറ്റര്‍ നല്‍കുന്ന കമ്പനിയില്‍ ജോയിന്‍ ചെയ്യും. എവിടെ ജോലി ചെയ്താലും ചെയ്യുന്ന ജോലി ആത്മാര്‍ത്ഥമായി ചെയ്യും. ഏറ്റവും ലാഭകരമായി പോകുന്ന ഒരു കമ്പനി വലിയ ശമ്പളം നല്‍കി വിളിച്ചിട്ടും പോകാതെ നില്‍ക്കുന്ന ഒരുവന്‍ ശ്രമിക്കുന്നത് പൊളിഞ്ഞു കുത്തു പാള എടുത്ത ഭാവി എന്തെന്ന് അറിയാത്ത ശമ്പളം കൃത്യമായി കിട്ടാത്ത ഒരു കമ്പനിയില്‍ എന്ത് കൊണ്ടെന്നു മനസിലാക്കിയാല്‍ രണ്ട് കാരണം ഒന്ന് അയാള്‍ ആത്മാര്‍ത്ഥമായി ഈ കമ്പനി രക്ഷപ്പെടണം എന്നാഗ്രഹിക്കുന്നു രണ്ട് വലിയ കമ്പനിയില്‍ ജോലി ചെയ്യാന്‍ അയാളുടെ എത്തിക്‌സ് അനുവദിക്കുന്നില്ല..' എന്നും പറഞ്ഞാണ് അഖിൽ മാരാർ കുറിപ്പ് അവസാനിപ്പിക്കുന്നത്.

മലയാളം ബിഗ് ബോസിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായി മാറിയ താരമാണ് അഖിൽ മാരാർ. അഞ്ചാം സീസണിലെ വിന്നറായ അഖിലിനെ കുറിച്ച് പല കഥകളും പുറത്ത് വന്നിട്ടുണ്ട്. ബിഗ് ബോസിലൂടെ ഏറ്റവും കൂടുതൽ ലാഭമുണ്ടായത് അഖിലിനാണെന്നാണ് പൊതുവേയുള്ള പ്രചരണം. അടുത്തിടെ സംവിധായകൻ ആലപ്പി അഷ്റഫും അഖിലിൻ്റെ ജീവിത വിജയത്തെ കുറിച്ച് പറഞ്ഞ് സമാനമായ കമൻ്റുമായി എത്തിയിരുന്നു.

സിനിമ സംവിധാനം ചെയ്ത് സിനിമാക്കാരൻ ആയെങ്കിലും രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്ന താരം വിവാദപരമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തി രംഗത്ത് വരാറുണ്ടായിരുന്നു. അങ്ങനെയാണ് എമ്പുരാൻ്റെ റിലീസിന് ശേഷമുണ്ടായ സംഭവത്തെ കുറിച്ച് ഇപ്പോൾ സംസാരിച്ചിരിക്കുന്നതും.

More from Filmibeat

Read more about: akhil marar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X